പഞ്ചാബിന്റെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ രാജസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം; സഞ്ജു- ബട്‌ലര്‍ സഖ്യം ക്രീസില്‍

By Web TeamFirst Published Apr 12, 2021, 10:18 PM IST
Highlights

ബെന്‍ സ്‌റ്റോക്‌സ് (0), മനന്‍ വൊഹ്‌റ (12) എന്നിവരാണ് മടങ്ങിയത്. ആറ് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ 59 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കാണ് വിക്കറ്റ്.

മുംബൈ: കിംഗ്‌സ് പഞ്ചാബിനെതിരെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടം. ബെന്‍ സ്‌റ്റോക്‌സ് (0), മനന്‍ വൊഹ്‌റ (12) എന്നിവരാണ് മടങ്ങിയത്. ആറ് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ 59 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലുള്ളത്. മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ക്കാണ് വിക്കറ്റ്. സഞ്ജു സാംസണ്‍ (27), ജോസ് ബട്‌ലര്‍ (19) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് 221 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (50 പന്തില്‍ 91) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ദീപക് ഹുഡയുടെ വെടിക്കെട്ട് ഇന്നിങ്്‌സ് (28 പന്തില്‍ 64) നിര്‍ണായകമായി. ചേതന്‍ സകറിയ രാജസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ലൈവ് സ്‌കോര്‍.

ഷമിയുടെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് സ്‌റ്റോക്‌സ് പുറത്താകുന്നത്. അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊന്തിയ പന്ത് ഷമി ഓടിയെടുത്തു. വൊഹ്‌റ പ്രതീക്ഷയുടെ തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. 12 റണ്‍സെടുത്ത ഓപ്പണറെ അര്‍ഷ്ദീപ് റിട്ടേണ്‍ ക്യാച്ചില്‍ മടക്കിയയച്ചു. ഇതേ ഓവറില്‍ തന്നെ സഞ്ജു നല്‍കിയ ക്യാച്ച് അവസരം വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുല്‍ നിലത്തിട്ടു. 

പതിഞ്ഞ തുടക്കമായിരുന്നു പഞ്ചാബിന്. മൂന്നാം ഓവറിന്റെ നാലാം പന്തില്‍ തന്നെ അവര്‍ക്ക് മായങ്ക് അഗര്‍വാളിനെ (14) നഷ്ടമായി. ചേതന്‍ സകറിയയുടെ പന്തില്‍ സഞ്ജുവിന് ക്യാച്ച് നല്‍കുകയായിരുന്നു മായങ്ക്. പിന്നീട് ഒത്തുച്ചേര്‍ന്ന രാഹുല്‍- ഗെയ്ല്‍ (40) സഖ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും 67 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റിയാന്‍ പരാഗിന്റെ പന്തില്‍ ബെന്‍ സ്റ്റോക്‌സിന് ക്യാച്ച് നല്‍കി ഗെയ്ല്‍ മടങ്ങി. നാലാം വിക്കറ്റിലാണ് പഞ്ചാബിന്റെ കളി മാറിയത്. 

ദീപക് ഹൂഡ ക്രീസിലെതത്തിയത് മുതല്‍ അടി തുടങ്ങി. കേവലം 28 പന്തിലാണ് താരം 64 റണ്‍സെടുത്തത്. രാഹുലിനൊപ്പം 105 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ഹൂഡയ്ക്കായി. മോറിസിന് വിക്കറ്റ് നല്‍കിയാണ് ഹൂഡ മടങ്ങിയത്. ആറ് സിക്‌സും നാല് ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പിന്നാലെ ക്രീസിലെത്തി നിക്കോളാസ് പുരാന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. 

അവസാന ഓവറിന്റെ രണ്ടാം പന്തിലാണ് രാഹുല്‍ മടങ്ങുന്നത്. അഞ്ച് സിക്‌സും ഏഴ് ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ജേ റിച്ചാര്‍ഡ്‌സണാണ് പുറത്തായ മറ്റൊരു താരം. ഷാരുഖ് ഖാന്‍ (6) പുറത്താവാതെ നിന്നു.

click me!