ആദ്യ വിക്കറ്റ് നഷ്ടം; രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് പഞ്ചാബിന് പതിഞ്ഞ തുടക്കം

Published : Apr 12, 2021, 08:20 PM IST
ആദ്യ വിക്കറ്റ് നഷ്ടം; രാജസ്ഥാന്‍ റോയല്‍സിനെതിരെ കിംഗ്‌സ് പഞ്ചാബിന് പതിഞ്ഞ തുടക്കം

Synopsis

മൂന്നാം ഓവറിന്റെ നാലാം പന്തിലാണ് പഞ്ചാബിന് മായങ്കിനെ നഷ്ടമായത്. സകറിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജുവിന് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്.

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് പതിഞ്ഞ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാളിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. ചേതന്‍ സകറിയയ്ക്കാണ് വിക്കറ്റ്. കെ എല്‍ രാഹുല്‍ (25), ക്രിസ് ഗെയ്ല്‍ (28) എന്നിവരാണ് ക്രീസില്‍. മലയാളി താരം സഞ്ജു ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ ഐപിഎല്‍ മത്സരമാണിത്. ലൈവ് സ്‌കോര്‍. 

മൂന്നാം ഓവറിന്റെ നാലാം പന്തിലാണ് പഞ്ചാബിന് മായങ്കിനെ നഷ്ടമായത്. സകറിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കൂടിയായ സഞ്ജുവിന് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. ഗെയ്ല്‍- രാഹുല്‍ കൂട്ടുകെട്ട് ഇതുവരെ 60 റണ്‍സ് നേടിയിട്ടുണ്ട്. ക്രിസ് മോറിസ്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, മുസ്തഫിസുര്‍ റഹ്‌മാന്‍ എന്നിവരാണ് രാജസ്ഥാന്റെ ഓവര്‍സീസ് താരങ്ങള്‍. ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ജേ റിച്ചാര്‍ഡ്‌സണ്‍, റിലെ മെരെഡിത്ത് എന്നിവര്‍ പഞ്ചാബ് നിരയിലും കളിക്കും.

രാജസ്ഥാന്‍ റോയല്‍സ്: മനന്‍ വൊഹ്‌റ, ബെന്‍ സ്‌റ്റോക്‌സ്, സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, ശിവം ദുെബ, രാഹുല്‍ തെവാട്ടിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാല്‍, ചേതന്‍ സകറിയ, മുസ്തഫിസുര്‍ റഹ്‌മാന്‍.

കിംഗ്‌സ് പഞ്ചാബ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ദീപക് ഹൂഡ, ഷാറുഖ് ഖാന്‍, ജേ റിച്ചാര്‍ഡ്‌സണ്‍, മുരുഗന്‍ അശ്വിന്‍, റിലെ മെരേഡിത്ത്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍