ഡല്‍ഹി കാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

Published : Apr 15, 2021, 07:13 PM IST
ഡല്‍ഹി കാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

Synopsis

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഐപിഎല്ലിലെ കന്നി ക്യാപ്റ്റന്മാര്‍ നേര്‍ക്കുനേര്‍ വരുന്ന ആദ്യ മത്സരം കൂടിയാണിത്.

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്റ റോയല്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഐപിഎല്ലിലെ കന്നി ക്യാപ്റ്റന്മാര്‍ നേര്‍ക്കുനേര്‍ വരുന്ന ആദ്യ മത്സരം കൂടിയാണിത്. ഡല്‍ഹിയെ നയിക്കുന്ന റിഷഭ് പന്താണ്. 

ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് പന്തും സംഘവും. രാജസ്ഥാന്‍ ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് തോറ്റിരുന്നു. സീസണിലെ ആദ്യ സെഞ്ചുറി നേടിയ സഞ്ജു സാംസണിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. പരിക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായ ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവം എങ്ങനെ നികത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. സ്റ്റോക്‌സിന് പകരം ഡേവിഡ് മില്ലര്‍ കളിക്കും. ശ്രേയാസ് ഗോപാലിന് പകരം ജയ്‌ദേവ് ഉനദ്ഘട് ടീമിലെത്തി. ഡല്‍ഹിയും രണ്ട് മാറ്റങ്ങളുണ്ട് ഷിംറോണ്‍ ഹെറ്റ്മയേര്‍ക്ക് പകരം കഗിസോ റബാദ ടീമിലെത്തി. ഓള്‍റൗണ്ടറായ ലളിത് യാദവ് ഡല്‍ഹിക്കായി അരങ്ങേറും.

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, റിഷഭ് പന്ത്, അജിന്‍ക്യ രഹാനെ, മാര്‍കസ് സ്റ്റോയിനിസ്, ക്രിസ് വോക്‌സ്, ആര്‍ അശ്വിന്‍, ലളിത് യാദവ്, കഗിസോ റബാദ, ടോം കറന്‍, ആവേശ് ഖാന്‍.

രാജസ്ഥാന്‍ റോയല്‍സ്: മനന്‍ വോഹ്‌റ, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, ജോസ് ബട്‌ലര്‍, ശിവം ദുബെ, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയ്‌ദേവ് ഉനദ്ഘട്, മുസ്തഫിസുര്‍ റഹ്‌മാന്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍