ഐപിഎല്‍ 2021: ഡല്‍ഹി കാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

By Web TeamFirst Published Sep 25, 2021, 3:12 PM IST
Highlights

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ടീമാണ് റിഷഭ് പന്ത് (Rishabh Pant) നയിക്കുന്ന ഡല്‍ഹി. ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ (Chennai Super Kings) മറികടന്ന് ഡല്‍ഹിക്ക് ഒന്നാമതെത്താം.

അബുദാബി: ഐപിഎല്ലില്‍ (IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരായ (Rajasthan Royals) മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സ്  (Delhi Capitals) ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു. 

ഐപിഎല്‍ 2021: 'ധോണി ഫോമിലെത്താന്‍ ഒരു വഴിയുണ്ട്'; ഉപദേശവുമായി ഗൗതം ഗംഭീര്‍

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ടീമാണ് റിഷഭ് പന്ത് (Rishabh Pant) നയിക്കുന്ന ഡല്‍ഹി. ജയിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ (Chennai Super Kings) മറികടന്ന് ഡല്‍ഹിക്ക് ഒന്നാമതെത്താം. രാജസ്ഥാന്‍ അഞ്ചാമതാണ്. ഇന്ന് വിജയിച്ചാല്‍ രാജസ്ഥാന ആദ്യ നാലിലെത്താനുള്ള അവസരമുണ്ട്. 

ഐപിഎല്‍ 2021: 'മെന്റര്‍ സിംഗ് ധോണിയെന്ന് വിളിക്കുന്നതില്‍ തെറ്റില്ല'; കാരണം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

രണ്ട് മാറ്റവുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഓപ്പണ്‍ എവിന്‍ ലൂയിസ്, ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് എന്നിവര്‍ പുറത്തായി. ഡേവിഡ് മില്ലര്‍, തബ്രൈസ് ഷംസി എന്നിവരാണ് പകരമെത്തിയത്. ഡല്‍ഹി ഒരു മാറ്റം വരുത്തി. മാര്‍കസ് സ്‌റ്റോയിനിസിന് പകരം ലളിത് യാദവ് ടീമിലെത്തി. 

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ഡേവിഡ് മില്ലര്‍, മഹിപാല്‍ ലോംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, തബ്രൈസ് ഷംസി, ചേതന്‍ സക്കറിയ, കാര്‍ത്തിക് ത്യാഗി, മുസ്തഫിസുര്‍ റഹ്മാന്‍. 

ഐപിഎല്‍ 2021: 'അവന്‍ എന്റെ സഹോദരനാണ്'; ഡ്വെയ്ന്‍ ബ്രാവോയെ കുറിച്ച് എം എസ് ധോണി

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷോ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ലളിത് യാദവ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ആവേഷ് ഖാന്‍, ആന്റിച്ച് നോര്‍ജെ. 

click me!