
ദുബായ്: വലിയ മാറ്റങ്ങളോടെയുള്ള ഐപിഎല്ലിനാണ് (IPL) അടുത്ത വര്‍ഷം ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിക്കുക. പുതുതായി രണ്ട് ടീമുകള്‍ എത്തുമെന്നുള്ളതാണ് അടുത്ത സീസണിലെ പ്രത്യേകത. മെഗാലേലം (IPL Mega Auction) നടക്കാനിരിക്കെ എല്ലാ ടീമുകളും പുതുക്കി പണിയേണ്ടിവരും. മൂന്ന് താരങ്ങളെ നിലനിര്‍ത്താന്‍ മാത്രമാണ് ഫ്രാഞ്ചൈസികള്‍ക്ക് അധികാരമുള്ളൂ. അതുകൊണ്ടും പല താരങ്ങള്‍ക്കും ടീം വിട്ടുപോവേണ്ടി വരും.
ടി20 ലോകകപ്പ്: 'ധോണി ഭംഗിയായി ചെയ്തു, ഇനി എന്റെ ഊഴം'; പുതിയ റോള്‍ വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ
ഇപ്പോല്‍ സഹതാരങ്ങളെ പിരിയേണ്ടി വരുന്നതിലെ വിഷമം പ്രകടമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). ടീമിനൊപ്പമുള്ള നിമിഷങ്ങള്‍ മറക്കാനാവാത്തതാണെന്ന് രോഹിത് വ്യക്തമാക്കി. ''മെഗാ താരലേലം നടക്കുന്നതിനാല്‍ അടുത്ത സീസണില്‍ കളിക്കാര്‍ പല ഫ്രാഞ്ചൈസികളിലാകും. സഹതാരങ്ങളെ പിരിയേണ്ടി വരുന്നത് വിഷമമുണ്ടാക്കുന്നുണ്ട്. ഉള്‍കൊള്ളാനാവുന്നില്ല. എങ്കിലും, ഒന്നുചേര്‍ന്ന് നേടിയ ജയങ്ങള്‍ മറക്കാനാവില്ല.'' രോഹിത് വ്യക്തമാക്കി.
ധോണിയില്ലാതെ ചെന്നൈയും ചെന്നൈ ഇല്ലാതെ ധോണിയുമില്ലെന്ന് എന്‍ ശ്രീനിവാസന്‍
ഇത്തവണത്തെ സീസണിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''14 മത്സരങ്ങളില്‍ ഏഴ് ജയം മാത്രമാണ് ഇത്തവണ മുംബൈക്ക് നേടാനായത്. പ്ലേഓഫ് കൡക്കാനും ഞങ്ങള്‍ക്കായില്ല. മുംബൈ ആരാധകര്‍ മറക്കാനാഗ്രഹിക്കുന്ന സീസണായിരുന്നു ഇത്തവണത്തേത്. ഈ പ്രകനടത്തില്‍ നിരാശയുണ്ട്.'' രോഹിത് വ്യക്തമാക്കി.
''ഈ ടീം ഇതുപോലെ അടുത്ത തവണ ഉണ്ടാവില്ല. ആരാധകരുടെ ആവേശത്തിനൊപ്പം സഞ്ചരിക്കാന്‍ മുംബൈയ്ക്ക് കരുത്ത് നല്‍കിയവരോട് കടപ്പാടുണ്ട്.'' രോഹിത് പറഞ്ഞുനിര്‍ത്തി.
നിലവില്‍ ടി20 ലോകകപ്പ് ടീമിനൊപ്പം യുഎഇയില്‍ തുടരുകയാണ് രോഹിത്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ പ്രധാനിയാണ് രോഹിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!