ഐപിഎല്‍ 2021: 'ഹാര്‍ദിക് എന്ന് പന്തെറിയും..?' ചോദ്യത്തിന് രോഹിത് ശര്‍മയുടെ മറുപടി

By Web TeamFirst Published Oct 9, 2021, 3:17 PM IST
Highlights

ഹാര്‍ദിക്കിനെ കൊണ്ട് പന്തെറിയിക്കാമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. എന്നാല്‍ ഐപിഎല്‍ (IPL 2021) യുഎഇയിലെത്തിയ ശേഷം ഒരിക്കല്‍ പോലും ഹാര്‍ദിക് പന്തെറിഞ്ഞിട്ടില്ല.

ദുബായ്: ടി20 ലോകകപ്പിനൊരുങ്ങുന്ന (T20 World Cup) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തലവേദനയാവുകയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) ഫിറ്റ്‌നെസ്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ ഉള്‍പ്പെടുത്തിയാണ് ടീം ഇന്ത്യ (Team India) 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ജസ്പ്രീത് ബുമ്ര (Jasprit Bumrah), മുഹമ്മദ് ഷമി (Moahmmed Shami), ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar) എന്നിവരാണ് ടീമിലെ പേസര്‍മാര്‍. 

ഐപിഎല്‍ 2021: 'വീണ്ടും അവസാന പന്തില്‍ സിക്സ്! കോലി ആവേശത്തില്‍ ആര്‍സിബിയും'; ആവേശിന്റെ ചിരിക്ക് ട്രോളുകള്‍

ഹാര്‍ദിക്കിനെ കൊണ്ട് പന്തെറിയിക്കാമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. എന്നാല്‍ ഐപിഎല്‍ (IPL 2021) യുഎഇയിലെത്തിയ ശേഷം ഒരിക്കല്‍ പോലും ഹാര്‍ദിക് പന്തെറിഞ്ഞിട്ടില്ല. ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ ചോദ്യങ്ങളുമായി മുന്നോട്ട് വന്നിരുന്നു. ലോകകപ്പ് ടീമില്‍ നിന്ന് ഹാര്‍ദിക്കിനെ മാറ്റി ഷാര്‍ദുുല്‍ ഠാക്കൂറിനെ കൊണ്ടുവരണമെന്നാണ് പലരുടേയും ആവശ്യം.

ഐപിഎല്‍ 2021: 'ജയിച്ചിട്ടും എയറില്‍ കയറാന്‍ വേണം ഒരു റേഞ്ച്'; പ്ലേഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സിന് ട്രോള്‍

നാളെയാണ് ലോകകപ്പ് ടീമില്‍ മാറ്റം വരുത്താനുള്ള അവസാന സമയം. ഇന്ത്യ മാറ്റം വരുത്തുമോ എന്നുള്ള കാര്യം ഉറപ്പൊന്നുമില്ല. ഇതിനിടെ പാണ്ഡ്യയുടെ ഫിറ്റ്‌നെസ് സംബന്ധിച്ച് പ്രധാന കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പന്തെറിയുമെന്നാണ് രോഹിത് പറയുന്നത്. 

ഐപിഎല്‍ 2021: 'രോഹിത് പേടിയോടെ കളിക്കുന്നു'; കടുത്ത വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

രോഹിത്തിന്റെ വാക്കുകള്‍... ''ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ഹാര്‍ദിക് ഓരോ ദിവസം കഴിയുന്തോറും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. അദ്ദേഹം ഇതുവരെ പന്തെറിഞ്ഞിട്ടില്ലെന്നുള്ളത് സത്യമാണ്. എന്നാല്‍ ഫിസിയോമാരും പരിശീലകരും ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അവന്‍ പന്തെറിയാന്‍ സാധിച്ചേക്കാം. ഇതുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാര്‍ക്കോ, ഫിസിയോ ടീമിനോ മാത്രമേ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാനാവൂ.'' രോഹിത് പറഞ്ഞു.

ഐപിഎല്‍ 2021: 'ഇത്തവണ കിരീടം വിരാട് കോലി പൊക്കും'; ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തിന്റെ പിന്തുണ

അതേസമയം ബാറ്റിംഗിലും മോശം ഫോമിലാണ് ഹാര്‍ദിക്. ഒറ്റപ്പെട്ട പ്രകടനങ്ങള്‍ മാത്രമാണ് ഹാര്‍ദിക്കിന്റെ ബാറ്റില്‍ നിന്നുണ്ടായത്. മറുവശത്ത് ഷാര്‍ദുല്‍ ബാറ്റിംഗില്‍ ഫോമിലാണെന്ന് തെളിയിച്ചതാണ്. ബൗളിംഗിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നുണ്ട്.

click me!