
ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) ശുഭ പ്രതീക്ഷയിലാണ്. ഓള്‍റൗണ്ട് മികവുമായി ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട് വിരാട് കോലിയുടെ ആര്‍സിബി. സീസണില്‍ ആര്‍സിബിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയ താരങ്ങളിലൊരാള്‍ ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്(Glenn Maxwell). കഴിഞ്ഞ കുറച്ച് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മിന്നും ഫോമിലാണ് മാക്‌സി.
2018, 20 സീസണുകളിലെ 25 മത്സരങ്ങളില്‍ നിന്ന് ആകെ 277 റണ്‍സാണ് നേടിയതെങ്കില്‍ ഇക്കുറി 12 കളികളില്‍ മാക്‌സ്‌വെല്ലിന്‍റെ റണ്‍വേട്ട 145.35 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പടെ 407ലെത്തിക്കഴിഞ്ഞു. സീസണില്‍ ആര്‍സിബിയുടെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ കൂടിയാണ് മാക്‌സി. എന്താണ് കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇക്കുറി മാക്‌സ്‌വെല്ലിനെ അപകടകാരിയാക്കി മാറ്റുന്ന ഘടകങ്ങള്‍. ഈ ചോദ്യത്തിന് ഓസീസ് സൂപ്പര്‍താരം തന്നെ മറുപടി പറയുന്നു.
നിര്‍ണായക താരത്തിന് പരിക്ക്; ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് തലവേദന
'ഭക്ഷണ ക്രമീകരണമാണ് പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. ഞാന്‍ 25 വയസുകാരനല്ല, അതിനാല്‍ തന്നെ കുറച്ച് മാറ്റങ്ങള്‍ വരുത്തി. ആര്‍സിബിക്കായി കളിക്കാന്‍ വരുമ്പോള്‍ നല്ല ഫിറ്റ്‌നസിലാണ് എന്ന് ഉറപ്പുവരുത്തിയിരുന്നു. ബാറ്റിംഗിനെ സംബന്ധിച്ചിടത്തോളം, ബിഗ് ബാഷിലും മറ്റ് അന്താരാഷ്‌ട്ര മത്സരങ്ങളിലും എനിക്കുണ്ടായിരുന്ന മാനസീകാവസ്ഥ ആവര്‍ത്തിക്കുകയായിരുന്നു'.
മികച്ച തുടക്കം ഗുണകരം
'വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയും എന്ന് എനിക്കറിയാം. അത് ഏകദിന ക്രിക്കറ്റില്‍ നന്നായി ചെയ്തിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ ഇന്നിംഗ്‌സ് തുടങ്ങുന്ന രീതിയാണ് പ്രധാനം. ആദ്യ റിസ്‌ക് ഷോട്ട് എടുക്കുന്നതിന് മുമ്പ് പിച്ചിലെ എല്ലാ വിവരങ്ങളും അറിഞ്ഞു എന്ന് ഉറപ്പുവരുത്തുന്നതാണ് ടെക്‌നിക്. ആ വിവരങ്ങള്‍ ലഭിച്ചാല്‍ നിങ്ങള്‍ കൂടുതല്‍ സജ്ജരാകും. ഇന്ത്യയില്‍ മികച്ച തുടക്കം കിട്ടിയത് വലിയ ഗുണം ചെയ്തു എന്നാണ് വിശ്വാസം. ഞാന്‍ മികച്ച പ്രകടനം പുറത്തെടുത്ത 2014ലും 2017ലും ആദ്യത്തെ മത്സരങ്ങളില്‍ മികവ് കാട്ടിയിരുന്നു. ഈ സീസണില്‍ ആര്‍സിബി ഓപ്പണര്‍മാര്‍ നല്‍കുന്ന മികച്ച തുടക്കം സ്വതസിദ്ധമായ തന്‍റെ കളി കളിക്കാന്‍ സഹായകമായി' എന്നും 32കാരനായ ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ ഫോം കണ്ട് എഴുതിത്തള്ളേണ്ട; വാര്‍ണര്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെന്ന് ഫിഞ്ച്
ഐപിഎല്ലില്‍ പ്ലേഓഫ് ബര്‍ത്ത് ഉറപ്പാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്ന് ലീഗിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. അബുദാബിയില്‍ രാത്രി 7.30നാണ് മത്സരം. ആദ്യം കിരീടം ലക്ഷ്യമിടുന്ന ബാംഗ്ലൂര്‍ കണ്ണുവയ്‌ക്കുന്നത് ക്വാളിഫയര്‍ ബെര്‍ത്താണ്. മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ബാറ്റ് വീണ്ടും സിക്‌സര്‍മഴ പൊഴിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ടി20യില്‍ ഒരുകാലത്ത് ഹീറോ; ഇനിയാ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവില്ല?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!