നിര്‍ണായക താരത്തിന് പരിക്ക്; ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് തലവേദന

By Web TeamFirst Published Oct 6, 2021, 5:24 PM IST
Highlights

ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിനെ ആശങ്കയിലാക്കുന്ന ഒരു വിവരം പുറത്തുവന്നിരിക്കുകയാണ്

ദുബായ്: ടി20 ക്രിക്കറ്റിലെ നിഗൂഢ സ്‌പിന്നര്‍ എന്നാണ് വരുണ്‍ ചക്രവര്‍ത്തി(Varun Chakravarthy) അറിയപ്പെടുന്നത്. ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി(KKR) മികച്ച പ്രകടനം സീസണില്‍ താരം പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ ടീമിനെ(Team India) ആശങ്കയിലാക്കുന്ന ഒരു വിവരം പുറത്തുവന്നിരിക്കുന്നു. കാല്‍മുട്ടിലെ പരിക്ക് കൊല്‍ക്കത്ത സ്‌പിന്നറെ വലയ്‌ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മോര്‍ഗനുമായുള്ള ഉരസല്‍; ഒടുവില്‍ വിവാദം അവസാനിപ്പിക്കുന്ന പരസ്യ പ്രതികരണവുമായി അശ്വിന്‍

'വരുണിന്‍റെ കാല്‍മുട്ട് ഏറ്റവും മികച്ച നിലയിലല്ല. അദേഹത്തിന് വേദനയുണ്ട്. എന്നെ വിശ്വസിക്കൂ, ടി20 ലോകകപ്പില്ലായിരുന്നു എങ്കില്‍ അദേഹത്തെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്‍റ് റിസ്‌ക് എടുക്കുമായിരുന്നില്ല. 100 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന് വിശദമായ ചികില്‍സ വേണ്ടിവന്നേക്കാം. എന്നാല്‍ ടി20 ലോകകപ്പിനിടയില്‍ താരത്തിന്‍റെ വേദന പരിഹരിക്കുകയാണ് ഇപ്പോള്‍ മുന്നിലുള്ള ലക്ഷ്യം' എന്നും ബിസിസിഐ വൃത്തങ്ങള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. 

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മെന്‍റ് വരുണ്‍ ചക്രവര്‍ത്തിയുടെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിന് കൃത്യമായ പദ്ധതിയുണ്ടാക്കിയിട്ടുണ്ട്. 'വിപുലമായ സ്‌ട്രെങ്‌ത് ആന്‍ഡ് കണ്ടീഷണിംഗ് ചാര്‍ട്ട് വരുണിനായി കെകെആര്‍ സപ്പോര്‍ട്ട് സ്റ്റാഫ് തയ്യാറാക്കിയിട്ടുണ്ട് എന്ന് മനസിലാക്കുന്നു. വേദനസംഹാരി ഇഞ്ചക്‌ഷനുകള്‍ എടുക്കുന്നതിനാല്‍ വലിയ പ്രതിസന്ധികളില്ലാതെ നാല് ഓവര്‍ എല്ലാ മത്സരത്തിലും എറിയാന്‍ കഴിയും' എന്നും ബിസിസിഐ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 

ഐപിഎല്ലില്‍ ചരിത്രമെഴുതി അക്‌സര്‍ പട്ടേല്‍; ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് ശുഭവാര്‍ത്ത

ഐപിഎല്‍ പതിനാലാം സീസണില്‍ 13 മത്സരങ്ങളില്‍ 15 വിക്കറ്റ് വരുണ്‍ ചക്രവര്‍ത്തി വീഴ്‌ത്തിയിട്ടുണ്ട്. 23.33 ആണ് ബൗളിംഗ് ശരാശരി. 

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ. 

ടി20യില്‍ ഒരുകാലത്ത് ഹീറോ; ഇനിയാ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവില്ല?

click me!