ഐപിഎല്‍ 2021: ദുബായില്‍ ക്രിക്കറ്റ് വിരുന്ന്, രോഹിത്തും കോലിയും നേര്‍ക്കുനേര്‍

Published : Sep 26, 2021, 10:20 AM IST
ഐപിഎല്‍ 2021: ദുബായില്‍ ക്രിക്കറ്റ് വിരുന്ന്, രോഹിത്തും കോലിയും നേര്‍ക്കുനേര്‍

Synopsis

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും (Virat Kohli) വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും (Rohit Sharma) പല കാരണങ്ങള്‍ കൊണ്ടും ഇന്ന് ജയിച്ചേ പറ്റൂ. കടല്‍ കടന്ന് യുഎഇയില്‍ എത്തിയതോടെ രാശി മാറിയ രണ്ട് ടീമുകള്‍.

ദുബായ്: ഐപിഎല്ലിലെ (IPL 2021) ഇന്ന് രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും (Mumbai Indians) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും (Royal Challengers Bangalore) നേര്‍ക്കുനേര്‍. ദുബായിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും (Virat Kohli) വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും (Rohit Sharma) പല കാരണങ്ങള്‍ കൊണ്ടും ഇന്ന് ജയിച്ചേ പറ്റൂ. കടല്‍ കടന്ന് യുഎഇയില്‍ എത്തിയതോടെ രാശി മാറിയ രണ്ട് ടീമുകള്‍. മുംബൈ ഇന്ത്യന്‍സും (MI) ആര്‍സിബിയും (RCB) നേരിടുന്നതും സമാന പ്രതിസന്ധികള്‍.

ഐപിഎല്‍ 2021: ഒന്നാം സ്ഥാനം ഉറപ്പിക്കാന്‍ ചെന്നൈ, വിജയം തുടരാന്‍ കൊല്‍ക്കത്ത

മികച്ച തുടക്കം ലഭിച്ചാലും മുന്നോട്ടുകൊണ്ടുപോകാന്‍ ആര്‍സിബിയുടെ മധ്യനിരയ്ക്ക് സാധിക്കുന്നില്ല. എബി ഡിവില്ലിയേഴ്‌സും (AB De Villiers) ഗ്ലെന്‍ മാക്‌സ്‌വെല്ലും (Glenn Maxwell) പ്രതീക്ഷിക്കുന്ന ഫോമിലെത്തിയിട്ടില്ല. ലോകകപ്പ് കൂടി കണക്കിലെടുത്ത് മതി ഹാര്‍ദിക്ക് പാണ്ഡ്യയെ (Hardik Pandya) ഇറക്കുന്നത് എന്ന ബിസിസിഐ നിര്‍ദേശം മുംബൈക്കും തിരിച്ചടിയായി. എന്നാല്‍ പാണ്ഡ്യ ഇന്ന് കളിച്ചേക്കും.

2011നുശേഷം ആദ്യം; ചെന്നൈക്കുശേഷം നാണക്കേടിന്റെ ആ റെക്കോര്‍ഡ് രാജസഥാന്

പവര്‍പ്ലേയില്‍ ബൗണ്ടറി ബൗളുകള്‍ ഒരുപാട് വഴങ്ങുന്നതും ക്യാപ്റ്റന്മാരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. യുഎഇയില്‍ കഴിഞ്ഞ ഏഴ് മത്സരങ്ങളും ആര്‍സിബി തോറ്റു. ഡിവില്ലിയേഴ്‌സിനെ കീപ്പറാക്കി ഒരു ബൗളറെയോ ഹാര്‍ഡ് ഹിറ്റിംഗ് ബാറ്ററെയോ ഉള്‍പ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ വിരാട് കോലിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടേക്കും. 

മോറിസിനും ലൂയിസിനും രാജസ്ഥാന്‍ വിശ്രമം നല്‍കിയതോ ഒഴിവാക്കിയതോ; കാരണം പുറത്ത്

ഒമ്പത് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആര്‍സിബി. ഇന്ന് ജയിച്ചാല്‍ കോലിയും സംഘവും മൂന്നാം സ്ഥാനം നിലനിര്‍ത്തും. മുംബൈയാണ് ജയിക്കുന്നതെങ്കില്‍ പത്ത് പോയിന്റാവും. നിലവില്‍ എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍