Asianet News MalayalamAsianet News Malayalam

മോറിസിനും ലൂയിസിനും രാജസ്ഥാന്‍ വിശ്രമം നല്‍കിയതോ ഒഴിവാക്കിയതോ; കാരണം പുറത്ത്

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിനിടെ രാജസ്ഥാന്‍ മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാരയാണ് താരങ്ങളെ പുറത്തിരുത്തിയതിന്‍റെ കാരണം വ്യക്തമാക്കിയത്

IPL 2021 DC vs RR why Evin Lewis and Chris Morris are not playing today
Author
Abu Dhabi - United Arab Emirates, First Published Sep 25, 2021, 6:19 PM IST

അബുദാബി: ഐപിഎല്ലില്‍(IPL 2021) ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ(Delhi Capitals) പോരാട്ടത്തില്‍ ക്രിസ് മോറിസിനെയും(Chris Morris) എവിന്‍ ലൂയിസിനെയും(Evin Lewis) ഒരുമിച്ച് രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals) പുറത്തിരുത്തിയത് ചര്‍ച്ചയായിരുന്നു. ടോസ് വേളയില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഇക്കാര്യത്തില്‍ വിശദീകരണമൊന്നും നല്‍കിയില്ലെങ്കിലും താരങ്ങള്‍ പ്ലേയിംഗ് ഇലവനിലില്ലാത്തതിന്‍റെ കാരണം പുറത്തുവന്നു. 

ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സ് വേളയില്‍ രാജസ്ഥാന്‍ മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാരയാണ് താരങ്ങളെ പുറത്തിരുത്തിയതിന്‍റെ കാരണം വ്യക്തമാക്കിയത്. ഇരുവര്‍ക്കും നേരിയ പരിക്കുള്ളതിനാല്‍ വിശ്രമം നല്‍കുകയായിരുന്നു എന്നാണ് സംഗയുടെ പ്രതികരണം. 

രാജസ്ഥാന്‍ തീരുമാനം ഞെട്ടിച്ചെന്ന് ഗംഭീര്‍

ക്രിസ് മോറിസിനെയും എവിന്‍ ലൂയിസിനെയും ഒരുമിച്ച് രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ രണ്ട് നിര്‍ണായക താരങ്ങളെ ഒരുമിച്ച് ഒഴിവാക്കിയത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.

ഡല്‍ഹിക്കെതിരെ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് സമയത്ത് ഇരുവരെയും ഒഴിവാക്കിയതിനെക്കുറിച്ച് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എവിന്‍ ലൂയിസിന് പകരം ഡേവിഡ് മില്ലറെയും ക്രിസ് മോറിസിന് പകരം ടബ്രൈസ് ഷംസിയെയുമാണ് ഡല്‍ഹിക്കെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ഉള്‍പ്പെടുത്തിയത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ഡേവിഡ് മില്ലര്‍, മഹിപാല്‍ ലോംറോര്‍, റിയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, തബ്രൈസ് ഷംസി, ചേതന്‍ സക്കറിയ, കാര്‍ത്തിക് ത്യാഗി, മുസ്തഫിസുര്‍ റഹ്മാന്‍. 

പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് രണ്ട് റണ്‍സിന് ജയിച്ച കഴിഞ്ഞ മത്സരത്തില്‍ ലൂയിസും മോറിസും കളിച്ചിരുന്നു. മോറിസ് ബൗളിംഗില്‍ നിരാശപ്പെടുത്തിയപ്പോള്‍ ലൂയിസ് ഓപ്പണറെന്ന നിലയില്‍ തിളങ്ങിയിരുന്നു. 

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍

അവര്‍ രണ്ടുപേരെയും ഒഴിവാക്കിയ രാജസ്ഥാന്‍റെ തീരുമാനം അത്ഭുതപ്പെടുത്തി: ഗൗതം ഗംഭീര്‍

ഐപിഎല്‍: ഡല്‍ഹിയെ എറിഞ്ഞൊതുക്കി ബൗളര്‍മാര്‍; രാജസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം

ഹര്‍ദിക് പാണ്ഡ്യ എപ്പോള്‍ കളിക്കും; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സഹീര്‍ ഖാന്‍

ഐപിഎല്‍: ധോണിയെ വെല്ലും മിന്നല്‍ സ്റ്റംപിംഗുമായി സഞ്ജു

ഐപിഎല്‍ 2021: ഡല്‍ഹി കാപിറ്റല്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്; ഇരു ടീമിലും മാറ്റങ്ങള്‍

Follow Us:
Download App:
  • android
  • ios