ഐപിഎല്‍: മുംബൈക്കെതിരെ റോയല്‍ ചലഞ്ചേഴ്സിന് ടോസ്, ജമൈസണ് അരങ്ങേറ്റം

Published : Apr 09, 2021, 07:13 PM IST
ഐപിഎല്‍: മുംബൈക്കെതിരെ റോയല്‍ ചലഞ്ചേഴ്സിന് ടോസ്, ജമൈസണ് അരങ്ങേറ്റം

Synopsis

കൊവിഡ് മുക്തമായ ദേവ്ദത്ത് പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്ന് ടോസിനുശേഷം ബാംഗ്ലൂര്ഡ നായകന്‍ വിരാട് കോലി പറഞ്ഞു. കിവീസ് പേസര്‍ ജമൈസണും ഡാന്‍ ക്രിസ്റ്റ്യനും ബാംഗ്ലൂര്‍ ടീമിലുണ്ട്.  

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. സൂപ്പര്‍ താരം ഗ്ലെന്‍ മാക്സ്‌വെലും കിവീസ് പേസര്‍ ജമൈസണും ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ കൊവിഡ് മുക്തനായ മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ അവസരമില്ല.

Live Score Board

കൊവിഡ് മുക്തമായ ദേവ്ദത്ത് പൂര്‍ണ കായികക്ഷമത കൈവരിച്ചിട്ടില്ലെന്ന് ടോസിനുശേഷം ബാംഗ്ലൂര്ഡ നായകന്‍ വിരാട് കോലി പറഞ്ഞു. കിവീസ് പേസര്‍ ജമൈസണും ഡാന്‍ ക്രിസ്റ്റ്യനും ബാംഗ്ലൂര്‍ ടീമിലുണ്ട്.

ക്വിന്‍റണ്‍ ഡീ കോക്കിന്‍റെ അഭാവത്തില്‍ മുംബൈ ടീമില്‍ ക്രിസ് ലിന്നാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയുടെ ഉയരക്കാരന്‍ പേസര്‍ മാര്‍ക്കോ ജെന്‍സനും മുംബൈക്കായി അരങ്ങേറ്റം കുറിക്കുന്നു.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Chris Lynn, Suryakumar Yadav, Ishan Kishan(w), Hardik Pandya, Kieron Pollard, Krunal Pandya, Rahul Chahar, Marco Jansen, Trent Boult, Jasprit Bumrah.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയിംഗ് ഇലവന്‍:  Virat Kohli(c), Rajat Patidar, AB de Villiers(w), Glenn Maxwell, Daniel Christian, Washington Sundar, Kyle Jamieson, Harshal Patel, Mohammed Siraj, Shahbaz Ahmed, Yuzvendra Chahal.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍