ഐപിഎല്ലില്‍ ഇന്നും ത്രില്ലര്‍ കാത്ത് ആരാധകര്‍; തിരിച്ചെത്താന്‍ സഞ്ജുവും രാജസ്ഥാനും; എതിരാളികള്‍ കോലിപ്പട

By Web TeamFirst Published Apr 22, 2021, 8:19 AM IST
Highlights

നേർക്കുനേർ കണക്കുകളിൽ തുല്യശക്തികളാണ് ബാംഗ്ലൂരും രാജസ്ഥാനും. പക്ഷെ ഇത്തവണ സ്ഥിരത വച്ച് അളന്നാൽ രാജസ്ഥാൻ പിന്നിൽ പോവും.

മുംബൈ: ഐപിഎല്ലിൽ സഞ്ജു സാംസന്‍റെ രാജസ്ഥാൻ റോയല്‍സ് ഇന്ന് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ. രാജസ്ഥാൻ-ആർസിബി മത്സരം വൈകിട്ട് 7.30ന് മുംബൈയിലാണ്. സീസണിലെ മൂന്ന് മത്സരവും ജയിച്ച് മിന്നും ഫോമിലാണ് ബാംഗ്ലൂർ.

തുടക്കം കണ്ട് ഇതുതന്നെ കപ്പെടുക്കാനുള്ള വർഷമെന്ന് കൊതിക്കുകയാണ് ആർസിബി ആരാധകർ. സൂപ്പ‍ർ താരങ്ങളുടെ അപാരഫോം ആണ് വിജയഫോർമുല. എ ബി ഡിവില്ലിയേഴ്‌സും ഗ്ലെന്‍ മാക്‌സ്‌വെല്ലും മധ്യനിരയിൽ സ്ഥിരതയോടെ തകർത്തടിക്കുന്നു. ഓപ്പണിംഗിൽ കോലി-ദേവ്‌ദത്ത് കോംമ്പോ കൂടി ഒന്ന് ക്ലിക്കായാൽ റണ്ണൊഴുക്കാം. മുഹമ്മദ് സിറാജും ഹർഷൽ പട്ടേലും മോശമല്ലാതെ എറിയുന്നുണ്ട്. ഒപ്പം കറക്കി വീഴ്‌ത്താൻ യുസ്‌വേന്ദ്ര ചഹലും. 

നേർക്കുനേർ കണക്കുകളിൽ തുല്യശക്തികളാണ് ബാംഗ്ലൂരും രാജസ്ഥാനും. പക്ഷെ ഇത്തവണ സ്ഥിരത വച്ച് അളന്നാൽ രാജസ്ഥാൻ പിന്നിൽ പോവും. മൂന്ന് കളിയില്‍ ഒരു മത്സരം മാത്രമാണ് ജയിക്കാനായത്. ആദ്യ മത്സരത്തിലെ സെഞ്ചുറിക്ക് ശേഷം നല്ലൊരു ഇന്നിംഗ്സ് ക്യാപ്റ്റൻ സഞ്ജുവിൽ നിന്ന് ഉണ്ടാകുന്നില്ല. ഡേവിഡ് മില്ലര്‍, ‍ജോസ് ബട്‌ലര്‍ തുടങ്ങീ ഒറ്റയാൾ പോരാട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് ടീമിന് തികയില്ല. 

ബൗളിംഗിലും പ്രശ്നമുണ്ട്. മുസ്താഫിസുറും, ചേതൻ സക്കറിയയും, ക്രിസ് മോറിസുമെല്ലാം മോശമെന്നല്ല. പക്ഷേ ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് നിയന്ത്രിക്കാനാവുന്നില്ല. പ്രത്യേകിച്ചും റണ്ണൊഴുകാത്ത ചെന്നൈയിലെ പിച്ചിൽ തകർത്തടിച്ച് കാണിച്ചുതന്ന ബാംഗ്ലൂരിന് മുന്നിൽ ഇതെല്ലാം സഞ്ജുവിന് മുന്നിൽ ആശങ്ക തന്നെയാണ്. 

കമ്മിന്‍സിന്റെ പോരാട്ടം പാഴായി; കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം

വീണ്ടും ചാഹര്‍ മായാജാലം; ചെന്നൈയുടെ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ കൊല്‍ക്കത്ത തകര്‍ന്നു

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

click me!