ഐപിഎല്‍: എലിമിനേറ്ററില്‍ കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് ടോസ്, മാറ്റങ്ങളില്ലാതെ ഇരു ടീമും

By Web TeamFirst Published Oct 11, 2021, 7:11 PM IST
Highlights

കൊല്‍ക്കത്ത ടീമില്‍ സൂപ്പര്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഷാര്‍ജയിലെ സ്ലോ വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനെ തന്നെ ടീമില്‍ നിലനിര്‍ത്തി. സുനില്‍ നരെയ്നും ലോക്കി ഫെര്‍ഗൂസനും ഓയിന്‍ മോര്‍ഗനുമാണ് കൊല്‍ക്കത്ത ടീമിലെ മറ്റ് വിദേശ താരങ്ങള്‍.

ഷാര്‍ജ: ഐപിഎല്ലിലെ(IPL 2021) എലിമിനേറ്റര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders) ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore) ബാറ്റിംഗ് തെരഞ്ഞെടുത്തു.ലീഗിലെ അവസാന മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

കൊല്‍ക്കത്ത ടീമില്‍ സൂപ്പര്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഷാര്‍ജയിലെ സ്ലോ വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനെ തന്നെ ടീമില്‍ നിലനിര്‍ത്തി. സുനില്‍ നരെയ്നും ലോക്കി ഫെര്‍ഗൂസനും ഓയിന്‍ മോര്‍ഗനുമാണ് കൊല്‍ക്കത്ത ടീമിലെ മറ്റ് വിദേശ താരങ്ങള്‍.

Eliminator. Kolkata Knight Riders XI: S Gill, V Iyer, N Rana, R Tripathi, E Morgan, D Karthik, S Al Hasan, S Narine, L Ferguson, V Chakaravarthy, S Mavi https://t.co/LJ5vlF162I

— IndianPremierLeague (@IPL)

ബാംഗ്ലൂര്‍ ടീമില്‍ പേസര്‍ കെയ്ല്‍ ജയ്മിസണ്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡാന്‍ ക്രിസ്റ്റ്യനെ തന്നെ നിലനിര്‍ത്താന്‍ ബാംഗ്ലൂര്‍ തിരുമാനിക്കുകയായിരുന്നു. ജോര്‍ജ് ഗാര്‍ട്ടണ്‍, എ ബി ഡിവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്‌വെല്‍ എന്നിവരാണ് ബാംഗ്ലൂര്‍ ടീമിലെ വിദേശ താരങ്ങള്‍.  ലീഗ് ഘട്ടത്തില്‍ രണ്ടുതവണ പരസ്പരം ഏറ്റു മുട്ടിയപ്പോള്‍ കൊല്‍ക്കത്തക്കായിരുന്നു ജയം.

Eliminator. Royal Challengers Bangalore XI: V Kohli, D Padikkal, KS Bharat, AB de Villiers, G Maxwell, S Ahmed, D Christian, G Garton, H Patel, M Siraj, Y Chahal https://t.co/LJ5vlF162I

— IndianPremierLeague (@IPL)

ഇന്നത്തെ എലിമിനേറ്റര്‍ പോരാട്ടച്ചില്‍ തോല്‍ക്കുന്ന ടീം ഐപിഎല്ലില്‍ നിന്ന് പുറത്താവും. ജയിക്കുന്നവര്‍ക്ക് ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടാം. ക്യാപ്റ്റനെന്ന നിലയില്‍ അവസാന ഐപിഎല്ലിനിറങ്ങുന്ന വിരാട് കോലി ആദ്യ ഐപിഎല്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം, ബാറ്റിംഗ് ഫോമിലലല്ലെങ്കിലും കൊല്‍ക്കത്ത നായകനെന്ന നിലയില്‍ കിരീടം ലക്ഷ്യമിട്ടാണ് ഓയിന്‍ മോര്‍ഗനും സംഘവും ഇറങ്ങുന്നത്.

Kolkata Knight Riders (Playing XI): Shubman Gill, Venkatesh Iyer, Nitish Rana, Rahul Tripathi, Eoin Morgan(c), Dinesh Karthik(w), Shakib Al Hasan, Sunil Narine, Lockie Ferguson, Shivam Mavi, Varun Chakaravarthy.

Royal Challengers Bangalore (Playing XI): Virat Kohli(c), Devdutt Padikkal, Srikar Bharat(w), Glenn Maxwell, AB de Villiers, Daniel Christian, Shahbaz Ahmed, George Garton, Harshal Patel, Mohammed Siraj, Yuzvendra Chahal.

click me!