ടോസ് കോയിന്‍ എന്തുകൊണ്ട് കീശയിലാക്കി; കാരണം പറഞ്ഞ് സഞ്ജു, സംഭവിച്ചത് ട്വിസ്റ്റ്

Published : Apr 13, 2021, 01:24 PM ISTUpdated : Apr 13, 2021, 01:34 PM IST
ടോസ് കോയിന്‍ എന്തുകൊണ്ട് കീശയിലാക്കി; കാരണം പറഞ്ഞ് സഞ്ജു, സംഭവിച്ചത് ട്വിസ്റ്റ്

Synopsis

ടോസ് കോയിന്‍ കീശയിലാക്കിയ സഞ്ജുവിന്‍റെ വീഡിയോ വൈറലായിരുന്നു. 

മുംബൈ: ഐപിഎല്ലില്‍ നായകനായി സഞ്ജു സാംസണിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്നത്. മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയും വീറുറ്റ പോരാട്ടവുമായി ക്യാപ്റ്റന്‍റെ തൊപ്പി ഗംഭീരമായി അണിയുകയും ചെയ്തു മലയാളി താരം. ഐപിഎല്ലില്‍ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി എന്ന നേട്ടം ടോസിനിറങ്ങിയപ്പോള്‍ സഞ്ജുവിന് സ്വന്തമായിരുന്നു. അവിസ്‌മരണീയ മുഹൂര്‍ത്തത്തിന്‍റെ ഓര്‍മ്മക്കെന്നോളം ടോസ് വേളയില്‍ കോയിന്‍ കീശയിലാക്കിയ സഞ്ജുവിന്‍റെ വീഡിയോ വൈറലായിരുന്നു. 

എന്തുകൊണ്ട് ടോസ് നാണയം കീശയിലാക്കി എന്നതിന്‍റെ കാരണം മത്സരശേഷം സഞ്ജു വ്യക്തമാക്കി. 

രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു ടോസ് വിജയിച്ചതിന് പിന്നാലെ കോയിന്‍ എടുത്ത് പോക്കറ്റിലിടുകയായിരുന്നു. പിന്നാലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. എന്നാല്‍ സംഭവത്തെ കുറിച്ച് സഞ്ജു പറയുന്നത് ഇങ്ങനെയാണ്. 'കാണാന്‍ മനോഹരമായതിലാണ് നാണയം എടുത്തത്. നാണയം സ്വന്തമാക്കാനാകുമോ എന്ന് റഫറിയോട് ചോദിച്ചു. എന്നാല്‍ അദേഹം അനുവദിച്ചില്ല' എന്നും സഞ്ജു പറഞ്ഞു. 

ഐപിഎല്ലില്‍ ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ അവിസ്‌മരണീയ പ്രകടനം സഞ്ജു സാംസണ്‍ കാഴ്‌ചവെച്ചു. നായകനായുള്ള അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തിയ സഞ്ജു 63 പന്തില്‍ 119 റണ്‍സുമായി മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടി. കൂറ്റന്‍ വിജയലക്ഷ്യമായ 222 റണ്‍സ് പിന്തുടര്‍ന്ന ടീമിനായി സഞ്ജു തകര്‍പ്പന്‍ സെഞ്ചുറിയോടെ അവസാന പന്ത് വരെ പൊരുതിയപ്പോള്‍ വെറും നാല് റണ്‍സ് അകലെയാണ് രാജസ്ഥാന്‍ ജയം കൈവിട്ടത്. 

സഞ്ജു സിംഗിള്‍ എടുക്കാതിരുന്നതോ തോല്‍വിക്ക് കാരണം? ക്രിക്കറ്റ് ലോകത്തിന്റെ മറുപടിയിങ്ങനെ

ഐപിഎല്‍ ചരിത്രത്തിലാദ്യം! സഞ്ജുവിന്‍റെ മാസ് സെഞ്ചുറി റെക്കോര്‍ഡ് ബുക്കില്‍

ക്യാപ്റ്റനായുള്ള അരങ്ങേറ്റം സെഞ്ചുറിയോടെ, വിജയത്തിനടുത്തെത്തിച്ച് സഞ്ജു മടങ്ങി; പഞ്ചാബിന് ജയം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍