ഐപിഎല്‍ 2021: പഞ്ചാബ് കിംഗ്‌സിനെതിരായ ത്രില്ലിംഗ് വിജയത്തിനിടയിലും സഞ്ജുവിന് തിരിച്ചടി

By Web TeamFirst Published Sep 22, 2021, 9:35 AM IST
Highlights

ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ രണ്ട് റണ്‍സിന്റെ ജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. 186 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനാണ് സാധിച്ചത്.
 

ദുബായ്: ഐപിഎല്ലില്‍ (IPL 2021) പഞ്ചാബ് കിംഗ്‌സിനെതിരായ (Punjab Kings) ജയത്തിനിടയിലും രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണിന് (Sanju Samson) നിരാശ. കുറഞ്ഞ ഓവര്‍ നിരക്കാണ് സഞ്ജുവിന് വിനയായത്. മാച്ച് റഫറി താരത്തിന് പിഴ വിധിച്ചിട്ടുണ്ട്. ഐപിഎല്‍ പെരുമാറ്റച്ചട്ട പ്രകാരം 12 ലക്ഷമാണ് സഞ്ജു പിഴയടയ്‌ക്കേണ്ടത്.

ഐപിഎല്‍: ഓപ്പണിംഗ് വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് ഉയര്‍ത്തിയിട്ടും തോല്‍വി; പഞ്ചാബ് കിംഗ്സിന് മോശം റെക്കോഡ്

ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ രണ്ട് റണ്‍സിന്റെ ജയമാണ് സഞ്ജുവും സംഘവും സ്വന്തമാക്കിയത്. 186 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബിന് നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സെടുക്കാനാണ് സാധിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ കെ എല്‍ രാഹുല്‍ (KL Rahul)- മായങ്ക് അഗര്‍വാള്‍ (Mayank Agarwal) സഖ്യം 120 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടും പഞ്ചാബിന് ജയിക്കാനായില്ല.

ഐപിഎല്‍: സിക്സര്‍ പറത്തി സ്‌റ്റൈലില്‍ 3000 ക്ലബിലേക്ക്; ചരിത്രമെഴുതി കെ എല്‍ രാഹുല്‍

കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറാണ് രാജസ്ഥാന് ജയമൊരുക്കിയത്. 20-ാം ഓവറില്‍ നാല് റണ്‍സ് മാത്രമാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത കാര്‍ത്തിക് രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അവസാന ഓവറുകളില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അഭിനന്ദിക്കപ്പെട്ടിരുന്നു. ജയത്തോടെ രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് രാജസ്ഥാനുള്ളത്. 

ഐപിഎല്‍: പിറന്നാള്‍ ദിനത്തില്‍ ഗെയ്ലിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചുവെന്ന് ഗവാസ്‌കര്‍

മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) ഇത്രയും പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ രാജസ്ഥാന്‍ പിന്നിലാണ്. 25ന് ഡല്‍ഹി കാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

click me!