രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശവേ ചേതന്‍ സക്കരിയ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്ത് സിക്‌സര്‍ പറത്തിയാണ് രാഹുല്‍ മൂവായിരം ക്ലബിലേക്ക് സ്റ്റൈലായി നടന്നുകയറിയത്

ദുബായ്: ഐപിഎല്ലില്‍(IPL 2021) ശ്രദ്ധേയ നേട്ടവുമായി പഞ്ചാബ് കിംഗ്‌സ്(Punjab Kings) നായകന്‍ കെ എല്‍ രാഹുല്‍(KL Rahul). കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ 3000 ഐപിഎല്‍ റണ്‍സ് തികച്ച താരങ്ങളില്‍ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്‌ലിന് പിന്നില്‍ രാഹുല്‍ രണ്ടാമതെത്തി. ഗെയ്‌ല്‍ 75 ഇന്നിംഗ്‌സുകളില്‍ 3000 റണ്‍സ് തികച്ചപ്പോള്‍ രാഹുലിന് 80 ഇന്നിംഗ്‌സുകളാണ് വേണ്ടിവന്നത്. 94 ഇന്നിംഗ്‌സുകളുമായി ഡേവിഡ് വാര്‍ണറും 103 എണ്ണവുമായി സുരേഷ് റെയ്‌നയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. 

രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവെച്ച 186 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശവേ ചേതന്‍ സക്കരിയ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്ത് സിക്‌സര്‍ പറത്തിയാണ് ഓപ്പണറായ രാഹുല്‍ ഐപിഎല്ലിലെ മൂവായിരം ക്ലബിലേക്ക് സ്റ്റൈലായി നടന്നുകയറിയത്.

Scroll to load tweet…

ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ രാജസ്ഥാന്‍ യുവതാരങ്ങളായ മഹിപാല്‍ ലോംറോറിന്‍റെയും യശസ്വി ജയ്‌സ്വാളിന്‍റെയും തകര്‍പ്പന്‍ ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ 185 റണ്‍സെടുത്തു. ജയ്‌സ്വാള്‍ 36 പന്തില്‍ 49 റണ്‍സടിച്ചപ്പോള്‍ ലോമറോര്‍ 17 പന്തില്‍ 43 റണ്‍സ് നേടി. പഞ്ചാബിന് വേണ്ടി അര്‍ഷ്‌ദീപ് സിംഗ് അഞ്ചും മുഹമ്മദ് ഷമി മൂന്നും ഇഷാന്‍ പോരലും ഹര്‍പ്രീത് ബ്രാറും ഓരോ വിക്കറ്റും വീഴ്‌ത്തി. 14-ാം ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സിലെത്തിയ രാജസ്ഥാന് അവസാന നാലോവറില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി 21 റണ്‍സ് മാത്രമെടുക്കാന്‍ കഴിഞ്ഞതാണ് സ്‌കോര്‍ 200ല്‍ നിന്ന് തടുത്തത്. 

Read more...

ഐപിഎല്‍: തകര്‍ത്തടിച്ച് ലോമറോറും ജയ്‌സ്വാളും, നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനെതിരെ രാജസ്ഥാന് മികച്ച സ്കോര്‍

ഫാബുലസ് ഫാബിയാന്‍ അലന്‍! ആരും നമിക്കുന്നൊരു ക്യാച്ച് - വീഡിയോ

മൊഞ്ചേറിയ അഞ്ച് വിക്കറ്റ്; നേട്ടങ്ങള്‍ വാരിക്കൂട്ടി അര്‍ഷ്‌ദീപ് സിംഗ്, പിന്നിലായവരില്‍ ഇശാന്തും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona