
മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെ വിജയത്തിലേക്ക് നയിച്ചത് ശിഖര്‍ ധവാന്‍ (85), പൃഥ്വി ഷാ (72) എന്നിവരുടെ ഇന്നിങ്‌സായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 138 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പൃഥ്വി മടങ്ങിയെങ്കിലും ധവാന്‍ വിജയിക്കുമെന്ന് ഉറപ്പായ ശേഷമാണ് ക്രീസ് വിട്ടത്. ഇതിനിടെ ഒരു റെക്കോഡും ധവാന്‍ സ്വന്തം പേരില്‍ കൂട്ടിച്ചേര്‍ത്തു.
ടി20 ക്രിക്കറ്റില്‍ ചെന്നൈയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് ധവാന്‍. ഇന്നത്തെ ഇന്നിങ്‌സോടെ ധവാന്‍ ചെന്നൈയ്‌ക്കെതിരെ നേടിയത് 914 റണ്‍സാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് ധവാന്‍ മറികന്നത്.
കോലി 901 റണ്‍സാണ് ചെന്നൈയ്‌ക്കെതിരെ നേടിയത്. ധവാന്‍ 77 റണ്‍സായപ്പോള്‍ തന്നെ കോലിയെ മറികടന്നിരുന്നു. എന്നാല്‍ കോലിക്ക് ചെന്നൈയ്‌ക്കെതിരെ ഇനി മത്സരമുള്ളതിനാല്‍ മറികടക്കാന്‍ സാധ്യതയേറെയാണ്.
ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. ചെന്നൈയ്‌ക്കെതിരെ 749 റണ്‍സാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ മൂന്നാമതാണ്. 617 റണ്‍സ് ഓസ്‌ട്രേലിയക്കാരന്‍ നേടിയിട്ടുണ്ട്.
ആര്‍സിബിയുടെ തന്നെ എബി ഡിവില്ലിയേഴ്‌സ് അഞ്ചാം സ്ഥാനത്തുണ്ട്. 593 റണ്‍സാണ് ഡിവില്ലിയേഴ്‌സിന്റെ അക്കൗണ്ടില്‍. 590 റണ്‍സുമായി റോബിന്‍ ഉത്തപ്പ ആറാം സ്ഥാനത്ത്. നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമാണ് ഉത്തപ്പ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!