
ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) നേരിടാരിക്കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് (Sunrisers Hyderabad) കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ ടി നടരാജാന് (T Natarajan) കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മത്സരത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് നടരാജന്‍ പോസിറ്റീവായത്.
നടരാജനെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. താരവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വിജയ് ശങ്കര്‍ (ഓള്‍ റൗണ്ടര്‍), വിജയ് കുമാര്‍ (ടീം മാനേജര്‍), അഞ്ജന വണ്ണന്‍ (ഡോക്റ്റര്‍), തുഷാര്‍ ഖേദ്കര്‍ (ലോജിസ്റ്റിക് മാനേജര്‍, പെരിയസാമി ഗണേഷന്‍ (നെറ്റ് ബൗളര്‍), ശ്യാം സുന്ദര്‍ (ഫിസിയോതെറാപ്പിസ്റ്റ്) എന്നിവരും ഐസൊലേഷനില്‍ പ്രവേശിച്ചു. നടരാജന് കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ഇന്നത്തെ മത്സരം നടക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ബാക്കിയുള്ള ഹൈദരാബാദ് താരങ്ങളെല്ലാം നെഗറ്റീവായിരുന്നു. ഇതിനെ തുടര്‍ന്നാണ് ദുബായിലെ മത്സരം കൃത്യസയമത്ത് നടത്താന്‍ തീരുമാനിച്ചത്. ഹൈദരാബാദിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഇന്നത്തെ മത്സരം. ഏഴ് മത്സരങ്ങളില്‍ ആറു പരാജയപ്പെട്ട അവര്‍ക്ക് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇതിനിടെ നടരാജന്റെ അഭാവം എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!