കാര്‍ത്തിക് ത്യാഗി യുടെ അവസാന ഓവറില്‍ പഞ്ചാബിന് വേണ്ടിയിരുന്നത് നാല് റണ്‍സാണ്. ആ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ത്യാഗി എരു റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.

ദുബായ്: ഐപിഎല്ലില്‍ (IPL 2021) പഞ്ചാബ് കിംഗ്‌സ് (Punjab Kings)- രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) മത്സരത്തിന്റെ അവസാന ഓവറുകളിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എട്ട് വിക്കറ്റ് കയ്യിലിരിക്കെ അവസാന രണ്ട് ഓവറില്‍ എട്ട് റണ്‍സ് വേണമായിരുന്ന പഞ്ചാബിനെ രാജസ്ഥാന്‍ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. മുസ്തഫിസുര്‍ റഹ്മാന്‍ (Mustafizur Rahman) എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ വിട്ടുകൊടുത്തത് നാല് റണ്‍സ് മാത്രം. പിന്നാലെ കാര്‍ത്തിക് ത്യാഗി (Kartik Tyagi)യുടെ അവസാന ഓവറില്‍ പഞ്ചാബിന് വേണ്ടിയിരുന്നത് നാല് റണ്‍സാണ്. എന്നാല്‍ ആ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ത്യാഗി എരു റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. രാജസ്ഥാന് രണ്ട് റണ്‍സിന്റെ ജയം.

ഐപിഎല്‍ 2021: ഡല്‍ഹിക്കെതിരെ നേര്‍ക്കുനേര്‍ റെക്കോഡില്‍ ഹൈദരാബാദിന് മുന്‍തൂക്കം; സാധ്യത ഇലവന്‍ അറിയാം

19-ാം ഓവറില്‍ മത്സരം തിരിക്കുന്നില്‍ മുസ്തഫിസുറിന് പുറമെ ക്യാപ്റ്റന്‍ സഞ്ജു സാംണിനും (Sanju Samson) ബൗളര്‍ ചേതന്‍ സക്കറിയക്കും വ്യക്തമായ പങ്കുണ്ടായിരുന്നു. ഫിസിന്റെ നാലാം പന്തില്‍ ഒരു കിടിലന്‍ ഡൈവിംഗിലൂടെ സക്കറിയ മൂന്ന് റണ്‍സ് സേവ് ചെയ്തു. എയ്ഡന്‍ മാര്‍ക്രമിന്റെ ബാറ്റിലുരസിയ പന്ത് സഞ്ജുവിന്റെ ഗ്ലൗവില്‍ തട്ടിയാണ് പോയത്. ഒരു മുഴുനീളെ ഡൈവിംഗിലൂടെ സഞ്ജു ക്യാച്ചിന് ശ്രമിച്ചെങ്കിലും കയ്യില്‍ ഒത്തുക്കാനായില്ല. തുടര്‍ന്ന് ഷോര്‍ട്ട് തേര്‍ഡ്മാനില്‍ നില്‍ക്കുകയായിരുന്ന സക്കറിയ സാഹസികമായി പന്ത് കയ്യിലൊതുക്കി. രാജസ്ഥാന്റെ വിജയത്തില്‍ ഈ സേവ് നിര്‍ണായക പങ്കുവഹിച്ചു. വീഡിയോ കാണാം...

Scroll to load tweet…

നേരത്തെ യശസ്വി ജയ്‌സ്വാള്‍ (49), മഹിപാല്‍ ലോംറോര്‍ (43), എവിന്‍ ലൂയിസ് (36) എന്നിവരുടെ ഇന്നിംഗ്‌സാണ് രാജസ്ഥാന് (185) മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അര്‍ഷ്ദീപ് സിംഗ് പഞ്ചാബിനായി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്‌കോര്‍ പിന്തുടരാനിറങ്ങിയ പഞ്ചാബിന് കെ എല്‍ രാഹുല്‍ (49), മായങ്ക് അഗര്‍വാള്‍ (67) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എയ്ഡന്‍ മാര്‍ക്രം (26), നിക്കോളാസ് പുരാന്‍ (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. എന്നാല്‍ ത്യാഗിയുടെ അവസാന ഓവറില്‍ പഞ്ചാബ് തോല്‍വി സമ്മതിച്ചു.

ഐപിഎല്‍ 2021 'എന്റെ ബൗളര്‍മാരില്‍ ഞാന്‍ വിശ്വിസിച്ചു': സഞ്ജു, സ്വയം കുറ്റപ്പെടുത്തി രാഹുല്‍