സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാമ്പില്‍ നടന്നത് വന്‍ ട്വിസ്റ്റ്; അക്‌സര്‍ പന്തെറിഞ്ഞതിങ്ങനെ

By Web TeamFirst Published Apr 26, 2021, 1:38 PM IST
Highlights

സ്‌പിന്നര്‍ അക്‌സര്‍ പട്ടേലും. കാഗിസോ റബാഡയും ആവേശ് ഖാനും ടീമില്‍ നില്‍ക്കേ ഡല്‍ഹി പരീക്ഷണത്തിന് മുതിരുകയായിരുന്നു.

ചെന്നൈ: ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യ സൂപ്പര്‍ ഓവര്‍ ആവേശഭരിതമായിരുന്നു. ചെപ്പോക്കില്‍ ഡല്‍ഹി കാപിറ്റല്‍സിന്‍റെ 159 റണ്‍സ് പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അതേ സ്‌കോറില്‍ കെണിഞ്ഞതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ഇഞ്ചോടിഞ്ചായ സൂപ്പര്‍ ഓവറിനൊടുവില്‍ ഡല്‍ഹി അവസാന പന്തില്‍ വിജയിക്കുകയായിരുന്നു. 

സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്യാനെത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഏവരെയും അമ്പരപ്പിച്ച് ഡല്‍ഹിക്കായി പന്തെറിയാനെത്തിയത് സ്‌പിന്നര്‍ അക്‌സര്‍ പട്ടേലും. പേസര്‍മാരായ കാഗിസോ റബാഡയും ആവേശ് ഖാനും ടീമില്‍ നില്‍ക്കേ ഡല്‍ഹി പരീക്ഷണത്തിന് മുതിരുകയായിരുന്നു. ചെപ്പോക്കിലെ സ്‌പിന്‍ ആനുകൂല്യം മുതലെടുക്കാന്‍ ആര്‍ അശ്വിനെയും അമിത് മിശ്രയേയും പരിഗണിച്ചുമില്ല.

വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറും മികച്ച ഫോമിലായിരുന്ന കെയ്ന്‍ വില്യംസണ്‍ ക്രീസില്‍ നിന്നിട്ടും ഏഴ് റണ്‍സേ സണ്‍റൈസേഴ്‌സ് നേടിയുള്ളൂ. പന്തെറിയാന്‍ സ്വമേധയാ നായകന്‍ റിഷഭ് പന്തിനെ ആഗ്രഹം അറിയിക്കുകയായിരുന്നു എന്ന് മത്സരശേഷം അക്‌സര്‍ പട്ടേല്‍ വെളിപ്പെടുത്തി. 

സര്‍ ജഡേജ അല്ല; ജഡ്ഡുവിന് മറ്റൊരു ഓമനപ്പേരും! അതും ഇതിഹാസ താരത്തിന്‍റെ പേരില്‍

പിച്ച് സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്നതാണെന്ന് ഡ്രസിംഗ് റൂമിലിരിക്കുമ്പോള്‍ അറിയാമായിരുന്നു. ഏറെ ചര്‍ച്ചകള്‍ നടന്നു. സണ്‍റൈസേഴ്‌സ് ഇടത്-വലത് സഖ്യത്തെ അയക്കുമെന്നതിനാല്‍ പേസറെ പരീക്ഷിക്കാം എന്നായിരുന്നു ആദ്യം ചിന്തിച്ചത്. എന്നാല്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ തോന്നി സ്‌പിന്നറും നന്നായി എറിയും എന്ന്. എനിക്കും എറിയാന്‍ കഴിയും എന്ന് റിഷഭിനോട് പറഞ്ഞു. റിഷഭ് പരിശീലകന്‍ റിക്കി പോണ്ടിംഗുമായി സംസാരിച്ചു. ഞാനാണ് പന്തെറിയുക എന്ന് അങ്ങനെ അവസാന നിമിഷം തീരുമാനമാവുകയായിരുന്നു. 

കൊവിഡ് 19 പിടികൂടിയ ശേഷം അക്‌സര്‍ പട്ടേലിന്‍റെ തിരിച്ചുവരവ് മത്സരം കൂടിയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ. മത്സരത്തില്‍ താളം കണ്ടെത്തിയ താരം നാല് ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി. എട്ട് റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഡല്‍ഹിയുടെ ശിഖര്‍ ധവാനും റിഷഭ് പന്തും റാഷിദ് ഖാന്റെ അവസാന പന്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 

വില്ല്യംസണിന്റെ പോരാട്ടം പാഴായി; സീസണിലെ ആദ്യ സൂപ്പര്‍ ഓവറില്‍ ഹൈദരാബാദിനെതിരെ ഡല്‍ഹിക്ക് ജയം

click me!