നിര്‍ണായക പോരിന് സഞ്ജുവിന്‍റെ രാജസ്ഥാന്‍; ടോസ് അറിയാം, ഇരു ടീമിലും വന്‍ മാറ്റങ്ങള്‍

Published : Sep 27, 2021, 07:08 PM ISTUpdated : Sep 27, 2021, 07:32 PM IST
നിര്‍ണായക പോരിന് സഞ്ജുവിന്‍റെ രാജസ്ഥാന്‍; ടോസ് അറിയാം, ഇരു ടീമിലും വന്‍ മാറ്റങ്ങള്‍

Synopsis

പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇന്ന് ജയിച്ചാല്‍ 10 പോയിന്റോടെ രാജസ്ഥാന് നാലാം സ്ഥാനത്തെത്താം. 

ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സ്(Rajasthan Royals)- സണ്‍റൈസേഴ്‌സ് ഹൈദരാബാദ്(Sunrisers Hyderabad) പോരാട്ടം ഉടന്‍. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍(Sanju Samson) ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തില്‍ ജയിക്കുക രാജസ്ഥാന്‍ അനിവാര്യമാണ്. 

വമ്പന്‍ മാറ്റങ്ങളുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. രാജസ്ഥാനില്‍ കാര്‍ത്തിക് ത്യാഗി പരിക്ക് മൂലം പുറത്തിരിക്കുമ്പോള്‍ കഴിഞ്ഞ മത്സരം നഷ്‌ടമായ ക്രിസ് മോറിസും എവിന്‍ ലൂയിസും തിരിച്ചെത്തി. സണ്‍റൈസേഴ്‌സില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ജേസന്‍ റോയ്‌യും ഫോമിലല്ലാത്ത മനീഷ് പാണ്ഡെയ്‌ക്കും കേദാര്‍ ജാദവിനും പകരം യുവതാരങ്ങളായ പ്രിയം ഗാര്‍ഗും അഭിഷേക് ശര്‍മ്മയും പരിക്കേറ്റ ഖലീല്‍ അഹമ്മദിന് പകരം സിദ്ധാര്‍ഥ് കൗളും പ്ലേയിംഗ് ഇലവനിലെത്തി. 

രാജസ്ഥാന്‍ റോയല്‍സ്: Evin Lewis, Yashasvi Jaiswal, Sanju Samson(w/c), Liam Livingstone, Mahipal Lomror, Riyan Parag, Rahul Tewatia, Chris Morris, Chetan Sakariya, Jaydev Unadkat, Mustafizur Rahman

സണ്‍റൈഡേഴ്‌സ് ഹൈദരാബാദ്: Jason Roy, Wriddhiman Saha(w), Kane Williamson(c), Priyam Garg, Abhishek Sharma, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Siddarth Kaul, Sandeep Sharma

ജയിച്ചാല്‍ രാജസ്ഥാന്‍ നാലാമത് 

നെറ്റ് റണ്‍റേറ്റ് നെഗറ്റീവിലായതിനാല്‍ മികച്ച മാര്‍ജിനിലെ ജയം രാജസ്ഥാന്‍ റോയല്‍സിന് അനിവാര്യമാണ്. ഒമ്പത് കളിയില്‍ 8 തോല്‍വിയുമായി പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഹൈദരാബാദിന് നഷ്‌ടപ്പെടാന്‍ ഒന്നുമില്ല. പുറത്തേക്കുള്ള വഴിയില്‍ രാജസ്ഥാനെയും കൂടെ കൂട്ടുമോയെന്നതാണ് അറിയാനുള്ളത്. പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിച്ചാല്‍ 10 പോയിന്റോടെ രാജസ്ഥാന് നാലാം സ്ഥാനത്തെത്താം. 

14 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് ജയം വീതം നേടി. അവസാന അഞ്ച് കളികളില്‍ മൂന്ന് ജയം രാജസ്ഥാനുണ്ട്. ദുബായില്‍ രണ്ട് മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇരു ടീമും ഓരോ കളികളില്‍ ജയിച്ചു. 

ഐപിഎല്‍ 2021: തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി; സൂപ്പര്‍താരത്തിന് പരിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍