ബൗണ്ടറിലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് വിൻഡീസ് താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു

അബുദാബി: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ(Chennai Super Kings) തോല്‍വിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) തിരിച്ചടി. സ്റ്റാര്‍ ഓൾറൗണ്ടർ ആന്ദ്രേ റസലിന്(Andre Russell) പരിക്കേറ്റതാണ് കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. ബൗണ്ടറിലൈനിൽ ഫീൽഡ് ചെയ്യുന്നതിനിടെ വിൻഡീസ് താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. റസലിന്റെ പരിക്ക് ഗുരുതമല്ലെന്ന് മത്സര ശേഷം ടീം ഉപദേഷ്‌ടാവ് ഡേവിഡ് ഹസി(David Hussey) പറഞ്ഞു. എന്നാല്‍ നാളെ ഡൽഹി ക്യാപിറ്റല്‍സിനെതിരെ(Delhi Capitals) റസല്‍ കളിക്കുമോയെന്ന് വ്യക്തമല്ല. 

കെകെആറിന് ഇനി ജീവന്‍മരണ പോരാട്ടങ്ങള്‍

ഐപിഎല്‍ പതിനാലാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ പൊരുതുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 10 മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി നിലവില്‍ ടീം നാലാമതുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ കൊല്‍ക്കത്തയ്‌ക്ക് അതീവ നിര്‍ണായകമാണ്. 

കാര്യം നിസാരമല്ല; ബയോ-ബബിളിലെ കനത്ത വെല്ലുവിളികള്‍ തുറന്നുപറഞ്ഞ് മുഹമ്മദ് ഷമി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അവസാന പന്തില്‍ രണ്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. അവസാന ഓവറില്‍ നാല് റണ്‍സ് പ്രതിരോധിക്കുക എന്ന വലിയ വെല്ലുവിളി സുനില്‍ നരെയ്‌ന് അതിജീവിക്കാനായില്ല. സ്‌കോര്‍- കൊല്‍ക്കത്ത: 171/6 (20), ചെന്നൈ: 172/8 (20). 

കാര്യമായി തിളങ്ങാതെ റസല്‍

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 171 റണ്‍സെടുത്തു. രാഹുല്‍ ത്രിപാഠി(45), നിതീഷ് റാണ(37), ദിനേശ് കാര്‍ത്തിക്(11 പന്തില്‍ 26) എന്നിവര്‍ കൊല്‍ക്കത്തയ്‌ക്കായി തിളങ്ങി. അതേസമയം ആന്ദ്രേ റസല്‍ 15 പന്തില്‍ 20 റണ്‍സേ നേടിയുള്ളൂ. ചെന്നൈക്കായി ഹേസല്‍വുഡും ഠാക്കൂറും രണ്ട് വീതവും ജഡേജ ഒന്നും വിക്കറ്റ് നേടി. 

ഐപിഎല്‍ 2021: കൊല്‍ക്കത്തയ്‌ക്ക് തിരിച്ചടി; പരിക്കേറ്റ് കുല്‍ദീപ് പുറത്ത്

മറുപടി ബാറ്റിംഗില്‍ ഫാഫ് ഡുപ്ലസിസും(43), റുതുരാജ് ഗെയ്‌ക്‌വാദും(40) ചെന്നൈക്ക് മികച്ച തുടക്കം നല്‍കി. പിന്നാലെ മൊയീന്‍ അലി 32 റണ്‍സ് നേടി. എം എസ് ധോണി നയിക്കുന്ന മധ്യനിരയ്‌ക്ക് കാലിടറിയതോടെ ചെന്നൈ അങ്കലാപ്പിലായി. എന്നാല്‍ എട്ട് പന്തില്‍ രണ്ട് വീതം ബൗണ്ടറിയും സിക്‌സറും ഉള്‍പ്പടെ 22 റണ്‍സുമായി ജഡേജയുടെ വെടിക്കെട്ട് ജയം ചെന്നൈയുടേതാക്കുകയായിരുന്നു. നരെയ്‌ന്‍ മൂന്നും പ്രസിദ്ധും ഫെര്‍ഗൂസണും വരുണും റസലും ഓരോ വിക്കറ്റും നേടി. 

ടി20 ലോകകപ്പ് ടീമില്‍ മികച്ച പലരുമില്ല, സെലക്ടര്‍മാര്‍ക്കെതിരെ ഒളിയമ്പെയ്ത് ഡല്‍ഹി ടീം ഉടമ