കളി മറന്ന് മധ്യനിര; കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 188 റണ്‍സ് വിജയലക്ഷ്യം

Published : Apr 11, 2021, 09:22 PM ISTUpdated : Apr 11, 2021, 09:25 PM IST
കളി മറന്ന് മധ്യനിര; കൊല്‍ക്കത്തയ്‌ക്കെതിരെ ഹൈദരാബാദിന് 188 റണ്‍സ് വിജയലക്ഷ്യം

Synopsis

ഒരുഘട്ടത്തില്‍ 200നപ്പുറമുള്ള സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മധ്യനിര പരാജയമായി. 80 റണ്‍സ് നേടിയ നിതീഷ് റാണയാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 

ചെന്നൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 188 വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സ് നേടിയത്. ഒരുഘട്ടത്തില്‍ 200നപ്പുറമുള്ള സ്‌കോര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും മധ്യനിര പരാജയമായി. 80 റണ്‍സ് നേടിയ നിതീഷ് റാണയാണ് കൊല്‍ക്കത്തയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രാഹുല്‍ ത്രിപാഠി (53)യും മികച്ച പ്രകടനം പുറത്തെടുത്തു. അഫ്ഗാന്‍ സ്പിന്നര്‍മാരായ മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലൈവ് സ്കോര്‍.

മോഹിപ്പിക്കുന്ന തുടക്കമാണ് കൊല്‍ക്കത്തയ്്ക്ക് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍ (15)- റാണ സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗില്ലിനെ റാഷിദ് ഖാന്‍ ബൗള്‍ഡാക്കിയെങ്കിലും പിന്നീട് വന്ന ത്രിപാഠി പിടിച്ചതിലും വലുതായിരുന്നു. റാണയ്ക്ക് വലിയ പിന്തുണ നല്‍കിയ ത്രിപാഠി 29 പന്തിലാണ് ഇത്രയും റണ്‍സെടുത്തത്. ഇതില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടും. 93 റണ്‍സ് റാണയ്‌ക്കൊപ്പം കൂട്ടിച്ചേര്‍ക്കാനും താരത്തിനായി. എന്നാല്‍ ത്രിപാഠി മടങ്ങിയതോടെ കൊല്‍ക്കത്തയ്ക്ക പ്രതീക്ഷിച്ച സ്‌കോര്‍ നേടനായില്ല. 14 റണ്‍സിനിടെ നാല് വിക്കറ്റ് നഷ്ടമായി.

ആന്ദ്രേ റസ്സല്‍ (5), ഓയിന്‍ മോര്‍ഗന്‍ (2), ഷാക്കിബ് അല്‍ ഹസന്‍ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഇവര്‍ക്കൊപ്പം റാണയും കൂടാരം കയറി. ദിനേശ് കാര്‍ത്തികാണ് (9 പന്തില്‍ പുറത്താവാതെ 22)  കൊല്‍ക്കത്തയുടെ സ്‌കോര്‍ 180 കടത്തിയത്. റാഷിദ്, നബി എന്നിവര്‍ക്ക പുറമെ നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.  

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍