
ദില്ലി: പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ പതിനാലാം സീസണിന്‍റെ പാതിവഴിയില്‍ പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി നടരാജന്‍ കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് വിധേയനാകും. ഇക്കാര്യം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ട്വീറ്റ് ചെയ്ത വീഡിയോയിലൂടെ നടരാജന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ഹൈദരാബാദ് ടീമിന് എല്ലാ ആശംസയും വീഡിയോയില്‍ നട്ടു നേര്‍ന്നു.
'സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകുന്നതില്‍ സങ്കടമുണ്ട്. കഴിഞ്ഞ സീസണില്‍ മികച്ച രീതിയില്‍ കളിച്ചു. പിന്നാലെ ഇന്ത്യക്കായും. അതിനാല്‍ ഈ സീസണില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. നിര്‍ഭാഗ്യം കൊണ്ട് കാല്‍മുട്ടിന് ശസ്‌ത്രക്രിയക്ക് വിധേയനാകണം, സീസണ്‍ നഷ്‌ടമാകും. സണ്‍റൈസേഴ്‌സ് കുടുംബത്തിന്, സപ്പോര്‍ട്ട് സ്റ്റാഫിന്, താരങ്ങള്‍ക്ക് നന്ദി പറയുന്നു. അവര്‍ എന്നെ ഏറെ പ്രചോദിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്തിട്ടുണ്ട്. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് കുടുംബത്തെ മിസ് ചെയ്യാന്‍ പോവുകയാണ്. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എല്ലാ മത്സരങ്ങളും ജയിക്കാനവട്ടെ എന്ന് ആശംസിക്കുന്നു'. സണ്‍റൈസേഴ്‌സിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ നടരാജന്‍ പറയുന്നു.
മുപ്പതുകാരനായ നടരാജന്‍ സണ്‍റൈസേഴ്‌സിന്‍റ അവസാന രണ്ട് കളികളിലും കളിച്ചിരുന്നില്ല. ഈ സീസണില്‍ രണ്ട് മത്സരത്തിലേ ഇറങ്ങാനായുള്ളൂ. ഇവയില്‍ നിന്ന് രണ്ട് വിക്കറ്റ് നേടി.
മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!