
അബുദാബി: യൂണിവേഴ്സല്‍ ബോസ് എന്നാണ് ക്രിസ് ഗെയ്‌ല്‍ (Chris Gayle) ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്. 42-ാം പിറന്നാള്‍ ദിനത്തിലും ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനായി(Punjab Kings) പാഡുകെട്ടിയിറങ്ങുകയാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഷോ മാനായ ക്രിസ് ഗെയ്ല്‍. പിറന്നാള്‍ ദിനത്തിലെ ഐപിഎല്‍ പോരാട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍(Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് (Rajasthan Royals) ആണ് പഞ്ചാബ് കിംഗ്സിന്‍റെ എതിരാളികള്‍
എട്ട് മത്സരങ്ങളില്‍ അഞ്ചും തോറ്റ പഞ്ചാബ് പോയന്‍റ് പട്ടികയില്‍ ഏഴാമതും ഏഴ് കളികളില്‍ മൂന്ന് ജയവുമായി രാജസ്ഥാന്‍ റോയല്‍സ് പോയന്‍റ് പട്ടികയില്‍ ആറാമതുമാണ്. പിറന്നാള്‍ ദിനത്തില്‍ ഗെയ്‌ലാട്ടം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്.
സീസണില്‍ ഇതുവരെ പഞ്ചാബ് കുപ്പായത്തില്‍ ഫോമിലേക്ക് ഉയരാന്‍ ഗെയ്‌ലിനായിട്ടില്ല. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 25.42 ശരാശരിയില്‍ 178 റണ്‍സാണ് ഗെയ്‌ലിന്‍റെ സമ്പാദ്യം. 46 റണ്‍സാണ് സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 133 പ്രഹരശേഷിയില്‍ 20 ഫോറും എട്ട് സിസ്കും ഇത്തവണ ഗെയ്ല്‍ പറത്തി.
Also Read: ഒഡീന്‍ സ്മിത്ത് ഗെയ്‌ലിന്‍റെ ബാറ്റ് എറിഞ്ഞൊടിച്ചു; പിന്നീട് നടന്നത് അടിയുടെ പൊടിപൂരം
ബാറ്റിംഗില്‍ ഫോമിലല്ലെങ്കിലും ക്രിസ് ഗെയ്ല്‍ ഗ്രൗണ്ടിലുള്ളത് തന്നെ കാണികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. കാരണം, മത്സരത്തിനിടയിലെ ഗെയ്‌ലിന്‍റെ ചില പ്രകടനങ്ങള്‍ തന്നെ. ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ ഗ്രൗണ്ടില്‍ പെരുമാറി ചിരി പടര്‍ത്താന്‍ ഗെയ്‌ലിന് കഴിയും. പിറന്നാള്‍ ദിനത്തില്‍ അത്തരം ചില ചിരി നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് ഐസിസി.
ബാറ്റ് ചെയ്യുമ്പോള്‍ നിര്‍വികാരനായി പന്ത് അടിച്ചു പറത്തുന്ന ഗെയ്‌ലിനെയാണ് ആരാധകര്‍ കാണാറുള്ളതെങ്കില്‍ ഫീല്‍ഡെ ചെയ്യുമ്പോഴും പന്തെറിയുമ്പോഴുമൊന്നും ഗെയ്‌ല്‍ അങ്ങനെയല്ല. പിറന്നാള്‍ ദിനത്തില്‍ ഗെയ്‌ലിന്‍റെ പ്രകടനങ്ങള്‍ കാണാം-വീഡിയോ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!