ഓവറിലെ ആദ്യ പന്തും ഗെയ്ല്‍ ബൗണ്ടറി കടത്തിയിരുന്നു. നാലു ഫോറും ഒരു സിക്സും സഹിതം ഒഡീന്‍ സ്മിത്തിന്‍റെ ഓവറില്‍ ഗെയ്ല്‍ അടിച്ചെടുത്തത് 23 റണ്‍സാണ്. 

സെന്‍റ് കിറ്റ്സ്: 42ാം വയസിലും താന്‍ എന്തുകൊണ്ടാണ് ഏത് ബൗളറും പേടിക്കുന്ന ബാറ്റ്സ്മാനായി ഇപ്പോഴും തുടരുന്നതെന്ന് ക്രിസ് ഗെയ്‌ല്‍ ഒരിക്കല്‍ കൂടി ആരാധകര്‍ക്ക് കാട്ടിക്കൊടുത്തു.കരീബിയന്‍ പ്രീമിയര്‍ ലീഗിന്‍റെ സെമി പോരാട്ടത്തില്‍ ഗയാന ആമസോണ്‍ വാരിയേഴ്സ് പേസര്‍ ഒഡീന്‍ സ്മിത്തിന്‍റെ അതിവേഗ പന്തില്‍ സെന്‍റ് കിറ്റ്സ് നെവിസ് താരമായ ക്രിസ് ഗെയ്‌ലിന്‍റെ ബാറ്റ് രണ്ടായി ഒടിഞ്ഞു. മത്സരത്തിന്‍റെ നാലാം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം.

Scroll to load tweet…

ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില്‍ വമ്പനടിക്ക് ശ്രമിക്കവെയാണ് ഗെയ്‌ലിന്‍റെ ബാറ്റ് രണ്ടായി ഒടിഞ്ഞത്. എന്നാല്‍ സ്മിത്തിന്‍റെ അടുത്ത നാലു പന്തുകളില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സറും പറത്തിയാണ് ഗെയ്‌ല്‍ ഇതിന് കണക്കു തീര്‍ത്തത്. ഓവറിലെ ആദ്യ പന്തും ഗെയ്ല്‍ ബൗണ്ടറി കടത്തിയിരുന്നു. നാലു ഫോറും ഒരു സിക്സും സഹിതം ഒഡീന്‍ തോമസിന്‍റെ ഓവറില്‍ ഗെയ്ല്‍ അടിച്ചെടുത്തത് 23 റണ്‍സാണ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗയാന ആമസണ്‍ ഷിമ്രോണ്‍ ഹെറ്റ്മയറിന്‍റെ(20 പന്തില്‍ 45) ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 178 റണ്‍സടിച്ചെങ്കിലും ഗെയ്‌ലിന്‍റെയും(27 പന്തില്‍ 42), എവിന്‍ ലൂയിസിന്‍റെയും(39 പന്തില്‍ 77), ഡ്വയിന്‍ ബ്രാവോയുടെയും(34) ബാറ്റിംഗ് മികവില്‍ അനായാസ ജയം സ്വന്തമാക്കിയ സെന്‍റ് കിറ്റ്സ് നെവിസ് ഫൈനലിലെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.