ഐപിഎല്‍ 2021: മൂന്ന് താരങ്ങള്‍ കൂടി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തോടൊപ്പം ചേരും

By Web TeamFirst Published Oct 12, 2021, 4:10 PM IST
Highlights

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നെറ്റ് ബൗളറായി മാലിക് ഉണ്ടാകും. അതുകൊണ്ടുതന്നെയാണ് താരത്തെ യുഎഇയില്‍ പിടിച്ചിരുത്തിയിരിക്കുന്നത്.
 

ദുബായ്: കഴിഞ്ഞ ദിവസമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ പേസര്‍ ഉമ്രാന്‍ മാലിക്കിനോട് ഐപിഎല്ലിന് ശേഷം ദുബായില്‍ തുടരാന്‍ ആവശ്യപ്പെട്ടത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നെറ്റ് ബൗളറായി മാലിക് ഉണ്ടാകും. അതുകൊണ്ടുതന്നെയാണ് താരത്തെ യുഎഇയില്‍ പിടിച്ചിരുത്തിയിരിക്കുന്നത്. അതുപോടെ മൂന്ന് താരങ്ങളോട് കൂടി യുഎഇയില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല.

ഐപിഎല്‍ 2021: 'അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി'; കോലിക്കും മാക്‌സ്‌വെല്ലിനുമെതിരെ ഗംഭീറിന്റെ വിമര്‍ശനം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെങ്കടേഷ് അയ്യര്‍, ശിവം മാവി, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് യുഎഇയില്‍ തുടരുക. ഇന്ത്യയുടെ സപ്പോര്‍ട്ടിംഗ് സംഘത്തില്‍ മൂവരേയും ഉള്‍പ്പെടുത്തും. പ്രധാന താരങ്ങളെ പരിശീലനത്തില്‍ സഹായിക്കുന്നതിന് ബിസിസിഐ പദ്ധതിയിട്ടിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ തീരുമാനം. ഐപിഎല്‍ രണ്ടാം ഘട്ടത്തിലാണ് വെങ്കടേഷ് കോല്‍ക്കത്തയുടെഓപ്പണറാകുന്നത്. ടീം ആദ്യ നാലിലെത്തിയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വെങ്കടേഷിന്റെ പ്രകടനമായിരുന്നു.

ഐപിഎല്‍ 2021: 'എന്നെ ട്രോളാതിരിക്കാന്‍ പറ്റുമോ?' നായകസ്ഥാനമൊഴിഞ്ഞ കോലിയോടും ദയയില്ല; ആര്‍സിബിക്കും ട്രോള്‍

അതോടൊപ്പം ഹര്‍ഷല്‍ നിലവില്‍ പര്‍പ്പിള്‍ ക്യാപ്പിന് ഉടമാണ്. 15 മത്സരങ്ങളില്‍ 32 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയെന്ന റെക്കോഡ് പങ്കിടുകയാണ് ഹര്‍ഷല്‍. ഡ്വെയ്ന്‍ ബ്രാവോയാണ് 32 വിക്കറ്റുകള്‍ നേടിയ മറ്റൊരു താരം. ശിവം മാവി ഏഴ് മത്സരങ്ങള്‍ ഈ സീസണില്‍ കളിച്ചു. ഒമ്പത് വിക്കറ്റുകളും സ്വന്തമാക്കി. താരത്തിന്റെ പേസ് ഉപയോഗപ്പെടുത്തുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. 

ഐപിഎല്‍ 2021: അംപയര്‍ ഔട്ട് വിളിച്ചില്ല; നിയന്ത്രണം വിട്ട കോലി അംപയറോട് കയര്‍ത്തു- വീഡിയോ കാണാം

അതേസമയം ഹാര്‍ദിക് പാണ്ഡ്യയെ ടീമില്‍ നിര്‍ത്തണോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ല. പന്തെറിയും എന്ന് കരുതിയാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി പന്തെറിഞ്ഞിരുന്നില്ല. പകരം ഷര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍ എന്നിവരിലൊരാള്‍ ടീ്മിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈമാസം 15ന് മുന്‍ ഇക്കാര്യത്തില്‍ തീരുമാനമാവും.

click me!