ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത (KKR) രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

ഷാര്‍ജ: മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാതെ പോയതോടെയാണ് ഐപിഎല്ലിന്റെ (IPL 2021) ഫൈനല്‍ കാണാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) പുറത്തായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (Kolkata Knight Riders) നാല് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ (RCB) തോല്‍വി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത (KKR) രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

ഐപിഎല്‍ 2021: അംപയര്‍ ഔട്ട് വിളിച്ചില്ല; നിയന്ത്രണം വിട്ട കോലി അംപയറോട് കയര്‍ത്തു- വീഡിയോ കാണാം

ഓപ്പണര്‍മാരായ വിരാട് കോലി (39)- ദേവ്ദത്ത് പടിക്കല്‍ (21) സഖ്യം ബാംഗ്ലൂരിന് മികച്ച തുടക്കം നല്‍കിയിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ 49 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ദേവ്ദത്ത് മടങ്ങിയതോടെ കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റ് നഷ്ടമായി. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍ നിരാശപ്പെടുത്തി. 15 റണ്‍സ് മാത്രമായിരുന്നു മാക്‌സിയുടെ സമ്പാദ്യം.

ഐപിഎല്‍ 2021: 'എന്റെ ഭാര്യയെ വെറുതെ വിടൂ'; കേണപേക്ഷിച്ച് ഡാന്‍ ക്രിസ്റ്റ്യന്‍; നീരസം പ്രകടമാക്കി മാക്‌സ്‌വെല്‍

ഇപ്പോള്‍ കോലിയേയും മാസ്‌വെല്ലിനേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഇരുവരേയും പുറത്താക്കിയത് മോശം ഷോട്ട് സെലക്ഷനാണെന്നാണ് ഗംഭീര്‍ പറയുന്നത്. ഇഎസ്പിന്‍ ക്രിക്ക്ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ''വളരെ ദയനീയമായിരുന്നു ഇരുവരുടേയും ബാറ്റിംഗ്. മോശം ഷോട്ട് സെലക്ഷനാണ് ഇരുവരേയും പുറത്താക്കിയത്. കോലി പതിനാറാം ഓവര്‍ ബാറ്റ് ചെയ്യണമായിരുന്നു. 

ഐപിഎല്‍ 2021: 'എന്നെ ട്രോളാതിരിക്കാന്‍ പറ്റുമോ?' നായകസ്ഥാനമൊഴിഞ്ഞ കോലിയോടും ദയയില്ല; ആര്‍സിബിക്കും ട്രോള്‍

അനാവശ്യമായ ഷോട്ടാണ് കോലി കളിച്ചത്. മാക്‌സ്‌വെല്ലിന്റെ കാര്യത്തിലും മറ്റൊന്നല്ല സംഭവിച്ചത്. സുനില്‍ നരെയ്‌ന്റെ ഒരോവറില്‍ രണ്ട് പന്ത് മാത്രം ശേഷിക്കെ എന്തിനാണ് അവന്‍ വലിയ ഷോട്ടിന് മുതിര്‍ന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. മാക്‌സവെല്‍ ശിവം മാവിയെ ലക്ഷ്യമിടണമായിരുന്നു.'' ഗംഭീര്‍ പറഞ്ഞുനിര്‍ത്തി.

ഐപിഎല്‍ 2021: ആര്‍സിബിയുടെ തോല്‍വിക്കിടയിലും ഹര്‍ഷലിന് നേട്ടം; ടി20 ഇതിഹാസത്തിന്റെ റെക്കോഡിനൊപ്പം

ഇരുവരും നരെയ്‌ന്റെ പന്തുകളിലാണ് പുറത്താകുന്നത്. നാല് വിക്കറ്റുകള്‍ വീഴ്ത്തിയ വിന്‍ഡീസ് താരമാണ് ആര്‍സിബിയെ തകര്‍ത്തത്. എബി ഡിവില്ലിയേഴ്‌സ്, ശ്രീകര്‍ ഭരത് എന്നിവരും നരെയ്‌ന്റെ മുന്നില്‍ കീഴങ്ങി.