ഐപിഎല്‍ 2021: വിരാട് കോലിയുടെ ആഹ്ലാദ പ്രകടനം അഭിനയിച്ചുകാണിച്ച് ഡിവില്ലിയേഴ്‌സ്- രസകരമായ വീഡിയോ കാണാം

Published : Sep 27, 2021, 02:49 PM IST
ഐപിഎല്‍ 2021: വിരാട് കോലിയുടെ ആഹ്ലാദ പ്രകടനം അഭിനയിച്ചുകാണിച്ച് ഡിവില്ലിയേഴ്‌സ്- രസകരമായ വീഡിയോ കാണാം

Synopsis

എതിര്‍ ടീമിലെ വിക്കറ്റ് നഷ്ടമായാലും മത്സരം വിജയിച്ചാലും കോലി കാണിക്കുന്ന ആഘോഷങ്ങള്‍ പോലും ആക്രമണോത്സുകമാണ്. ഇതിനെതിരെ പലരും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

ദുബായ്: ആക്രമണോത്സുകതയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) ക്യാപ്റ്റന്‍ വിരാട് കോലിയുടെ (Virat Kohli) മുഖമുദ്ര. എതിര്‍ ടീമിലെ വിക്കറ്റ് നഷ്ടമായാലും മത്സരം വിജയിച്ചാലും കോലി കാണിക്കുന്ന ആഘോഷങ്ങള്‍ പോലും ആക്രമണോത്സുകമാണ്. ഇതിനെതിരെ പലരും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കോലിയെ ചിലര്‍ പിന്തുണയ്ക്കാറുമുണ്ട്.

ഐപിഎല്‍ 2021: 'ചെന്നൈയെ തോല്‍പ്പിക്കാന്‍ ഒരേയൊരു വഴി'; എതിരാളികള്‍ക്ക് നിര്‍ദേശവുമായി സെവാഗ്

എതിരാളിയുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ആക്ഷനെല്ലാം. ഒരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കോലിയുടെ ആഘോഷരീതി ആര്‍സിബിയിലെ (RCB) സഹതാരം എബി ഡിവില്ലിയേഴ്‌സ് (AB De Villiers) അനുകരിക്കുന്നതാണത്. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ (Mumbai Indians) മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിലാണ് രസകരമായ സംഭവം നടന്നത്.

ഐപിഎല്‍ 2021: വിലക്കും പിഴയും ഒഴിവാക്കാന്‍ സഞ്ജുവിന് ധോണിയെ മാതൃകയാക്കാം

കോലിയും ഗ്ലെന്‍ മാക്‌സ്‌വെല്ലും (Glenn Maxwell) കൂടി നില്‍ക്കുമ്പോഴാണ് ഡിവില്ലിയേഴ്‌സ് ക്രിക്കറ്റ് ലോകത്തെ പൊട്ടിച്ചിരിപ്പിച്ചത്. രസകരമായ വീഡിയോ കാണാം... 

ഇന്നലെ മുംബൈക്കെതിരെ 54 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. മുംബൈ 18.1 ഓവറില്‍ 111ന് പുറത്തായി. 10 മത്സരങ്ങളില്‍ 12 പോയിന്റാണ് ആര്‍സിബിക്കുള്ളത്. നിലവില്‍ മൂന്നാം സ്ഥാനത്താണ് അവര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍