
ദുബായ്: ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്സ് (Royal Challengers Banglore) താരമായ യുസ്‌വേന്ദ്ര ചാഹലിനെ(Yuzvendra Chahal) ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്(Virender Sehwag). ചാഹല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ(Mumbai Indians) തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് സെവാഗിന്‍റെ വിമര്‍ശനം. മുംബൈക്കെതിരെ ചാഹല്‍ നാലോവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത ചാഹല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ മാത്രമല്ല, ഇന്ത്യക്കായി സ്ഥിരമായി ചാഹല്‍ ഇത്തരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാറുണ്ടെന്ന് സെവാഗ് ക്രിക്ക് ബസിനോട് പറഞ്ഞു. ശ്രീലങ്കയിലും ഇതേ രീതിയിലുള്ള പ്രകടനമാണ് ചാഹല്‍ പുറത്തെടുത്തത്. ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെ പന്തെറിയണമെന്ന് ചാഹലിന് അറിയാം. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി മുംബൈയുടെ കുതിപ്പ് തടഞ്ഞ ചാഹലിന്‍റെയും മാക്സ്‌വെല്ലിന്‍റെയും പ്രകടനങ്ങളാണ് മുംബൈ ഇന്ത്യന്‍സിന് വീഴ്ത്താന്‍ ബാംഗ്ലൂരിനെ സഹായിച്ചത്.
അതുകൊണ്ടുതന്നെ എനിക്ക് ഇപ്പോഴും മനസിലാവാത്ത കാര്യം എന്തുകൊണ്ടാണ് ടി20 ലോകകപ്പ് ടീമില്‍ നിന്ന് ചാഹലിനെ ഒഴിവാക്കിയത് എന്നാണ്. അതിന് എന്തെങ്കിലും കാരണങ്ങളുണ്ടാകണമല്ലോ. ഒന്നുകില്‍ ഫോം ഔട്ടായിരിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെക്കാള്‍ മികച്ച രീതിയില്‍ പന്തെറിയുന്ന ബൗളര്‍മാരുണ്ടാവണം. രാഹുല്‍ ചാഹര്‍ അത്തരത്തില്‍ എന്തെങ്കില്‍ പ്രകടനം പുറത്തെടുത്തതായി കാണുന്നില്ല. അതുകൊണ്ടുതന്നെ ചാഹലിനെ ഒഴിവാക്കിയത് എന്തിനാണെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല. ഏത് ടീമിലും ഇടം നേടാന്‍ കഴിയുന്ന താരമാണ് അദ്ദേഹമെന്നും സെവാഗ് പറഞ്ഞു.
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ചാഹലിന് പകരം മുംബൈ ഇന്ത്യന്‍സ് താരമായ രാഹുല്‍ ചാഹറാണ് ഇടം നേടിയത്. ഇന്ത്യയില്‍ നടന്ന ഐപിഎല്ലിന്‍റെ ആദ്യ ഘട്ടത്തില്‍ ഏഴ് മത്സരങ്ങളില്‍ 11 വിക്കറ്റ് വീഴ്ത്തി രാഹുല്‍ ചാഹര്‍ തിളങ്ങിയിരുന്നു. എന്നാല്‍ രണ്ടാംഘട്ടത്തില്‍ മുംബൈക്കായി കളിച്ച മൂന്ന് കളികളിലും ചാഹറിന് തിളങ്ങാനായിരുന്നില്ല.
ആദ്യഘട്ടത്തില്‍ നാലു വിക്കറ്റ് മാത്രം വീഴ്ത്തി നിറം മങ്ങിയ ചാഹലാകട്ടെ യുഎഇയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ തിളങ്ങുകയും ചെയ്തു. ടി20 ലോകകപ്പ് യുഎഇയിലാണ് നടക്കുന്നത് എന്നതിനാല്‍ ചാഹലിനെ ഉള്‍പ്പെടുത്താതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും . ചാഹറിന് പുറമെ അശ്വിന്‍, ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരാണ് സ്പിന്നര്‍മാരായി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!