മുംബൈ ഇന്ത്യന്‍സ് രണ്ട് താരങ്ങളെ നിലനിര്‍ത്തിയേ പറ്റൂ; മറ്റൊന്നും ചിന്തിക്കേണ്ടെന്ന് ആകാശ് ചോപ്ര

By Web TeamFirst Published Oct 8, 2021, 4:17 PM IST
Highlights

വരും സീസണിനായി ബിസിസിഐ ഒരുക്കം തുടങ്ങിയെങ്കിലും താരങ്ങളെ നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങള്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല

ദുബായ്: വമ്പന്‍ മാറ്റങ്ങളോടെയാണ് അടുത്ത സീസണ്‍ ഐപിഎല്‍(IPL 2022) വിരുന്നെത്തുക. രണ്ട് പുതിയ ടീമുകള്‍ക്ക് പുറമെ മെഗാതാരലേലത്തോടെ ടീമുകള്‍ പുതിയ ലുക്കിലെത്തും. ടീമുകള്‍ ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തും, ആരെയൊക്കെ ലേലത്തില്‍ സ്വന്തമാക്കും എന്നീ ചര്‍ച്ചകളെല്ലാം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്രയും(Aakash Chopra) ഇതിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. രണ്ട് താരങ്ങളെ മുംബൈ ഇന്ത്യന്‍സ്(Mumbai Indians) നിലനിര്‍ത്തണം എന്നാണ് ചോപ്രയുടെ നിര്‍ദേശം. 

ഐപിഎല്‍ 2021: 'കഴിവിന്‍റെ കാര്യത്തില്‍ രോഹിത്തും കോലിയും രാഹുലിന്റെ പിന്നിലാണ്'; കാരണം വ്യക്തമാക്കി ഗംഭീര്‍

മുംബൈ നായകന്‍ രോഹിത് ശര്‍മ്മയേയും പേസ് കുന്തമുന ജസ്‌പ്രീത് ബുമ്രയേയും നിലനിര്‍ത്തണം എന്നാണ് ചോപ്രയുടെ വാദം. 'രോഹിത്തിനെയും ബുമ്രയേയും മുംബൈ നിലനിര്‍ത്തിയേ പറ്റൂ. ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെ കുറിച്ചും ചിന്തിക്കാവുന്നതാണ്. എന്നാല്‍ രണ്ട് താരങ്ങളെ മാത്രമേ നിലനിര്‍ത്താന്‍ പാടുള്ളൂവെങ്കില്‍ രോഹിത്തിനെയും ബുമ്രയേയും മാത്രമേ പരിഗണിക്കാവൂ' എന്നും ആകാശ് ചോപ്ര പറഞ്ഞു.

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ജേഴ്‌സി; ലോഞ്ചിംഗ് തിയ്യതി പ്രഖ്യാപിച്ച് ബിസിസിഐ

വരും സീസണിനായി ബിസിസിഐ ഒരുക്കം തുടങ്ങിയെങ്കിലും മെഗാ താരലേലത്തിന് മുമ്പ് താരങ്ങളെ നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങള്‍ ഇതുവരെ പുറത്തിറക്കിയിട്ടില്ല. രണ്ടോ മൂന്നോ താരങ്ങളില്‍ കൂടുതല്‍ പേരെ നിലനിര്‍ത്താനാകും എന്ന് ടീമുകള്‍ കരുതുന്നില്ല. 

'അവനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം'; ഐപിഎല്ലിലെ സൂപ്പര്‍താരത്തിനായി വാദിച്ച് ഹര്‍ഷാ ഭോഗ്‌ലെ

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍(5) നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ പതിനാലാം സീസണ്‍ മുംബൈക്ക് അത്ര ശുഭകരമായിരുന്നില്ല. യുഎഇയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് രോഹിത്തിനും സംഘത്തിനും കാലിടറിയത്. 13 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 12 പോയിന്‍റുമായി ആറാം സ്ഥാനത്താണ് മുംബൈ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുംബൈ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇതില്‍ ഹിമാലയന്‍ ജയവും ഭാഗ്യവും ചേര്‍ന്നാലേ കൊല്‍ക്കത്തയെ മറികടന്ന് മുംബൈക്ക് പ്ലേ ഓഫിന് യോഗ്യത നേടാനാവൂ. 

ഐപിഎല്‍ 2021: മുംബൈക്ക് പ്ലേ ഓഫ് കളിക്കാം; ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര, സാധ്യതകള്‍ ഇങ്ങനെ
 

click me!