ഐപിഎല്ലിലെ മുന്‍ സീസണുകളില്‍ ഡെത്ത് ഓവറുകളില്‍ അടിവാങ്ങിക്കൂട്ടിയ ആര്‍സിബിയുടെ ചരിത്രം മാറ്റിയെഴുതിയ താരങ്ങളില്‍ ഒരാളാണ് ഹര്‍ഷാല്‍ പട്ടേല്‍

ദുബായ്: ടി20 ലോകകപ്പിനുള്ള(T20 World Cup 2021) പ്രാഥമിക സ്‌ക്വാഡ് നേരത്തെ ബിസിസിഐ(BCCI) പ്രഖ്യാപിച്ചെങ്കിലും ഐപിഎല്ലില്‍(IPL 2021) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി(RCB) മികച്ച പ്രകടനം പുറത്തെടുക്കുന്ന പേസര്‍ ഹര്‍ഷാല്‍ പട്ടേലിനെ(Harshal Patel) ഉള്‍പ്പെടുത്തണം എന്ന ആവശ്യം ശക്തമാണ്. ഈ ആവശ്യം ഉന്നയിക്കുന്നവരില്‍ പ്രസിദ്ധ കമന്‍റേറ്റര്‍ ഹര്‍ഷാ ഭോഗ്‌ലെയുമുണ്ട്(Harsha Bhogle).

ഐപിഎല്ലിലെ മുന്‍ സീസണുകളില്‍ ഡെത്ത് ഓവറുകളില്‍ അടിവാങ്ങിക്കൂട്ടിയ ആര്‍സിബിയുടെ ചരിത്രം മാറ്റിയെഴുതി താരങ്ങളില്‍ ഒരാളാണ് ഹര്‍ഷാല്‍ പട്ടേല്‍. ഈ സീസണില്‍ മിന്നും ഫോമിലുള്ള ഹര്‍ഷാലിനെ അതിനാല്‍ തന്നെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആവശ്യം. 'ഐപിഎല്ലിലേതിന് സമാനമായ പിച്ചുകളാണ് ലോകകപ്പിന് ഒരുക്കുന്നതെങ്കില്‍ ഹര്‍ഷാലിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് മോശം തീരുമാനമാകില്ല. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു' എന്ന ചോദ്യത്തോടെയായിരുന്നു ഭോഗ്‌ലെയുടെ ട്വീറ്റ്. ഒക്‌ടോബര്‍ 10 വരെ ടീമില്‍ മാറ്റം വരുത്താന്‍ ബിസിസിഐക്ക് കഴിയും. 

Scroll to load tweet…

ഐപിഎല്‍ പതിനാലാം സീസണില്‍ മിന്നും ഫോമിലുള്ള ഹര്‍ഷാല്‍ ഇതിനകം 13 മത്സരങ്ങളില്‍ 29 വിക്കറ്റ് നേടിക്കഴിഞ്ഞു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരം എന്ന ജസ്‌പ്രീത് ബുമ്രയുടെ നേട്ടം മറികടന്നാണ് ഹര്‍ഷാല്‍ കുതിക്കുന്നത്. ഈ സീസണിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് താരം. 

ഐപിഎല്‍ 2021: 'കഴിവിന്‍റെ കാര്യത്തില്‍ രോഹിത്തും കോലിയും രാഹുലിന്റെ പിന്നിലാണ്'; കാരണം വ്യക്തമാക്കി ഗംഭീര്‍

ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളറെന്ന നേട്ടത്തിന് അരികെയാണ് ഹര്‍ഷാല്‍ പട്ടേല്‍. 2013ല്‍ 32 വിക്കറ്റുകള്‍ നേടിയ ഡ്വെയ്‌ന്‍ ബ്രാവോയും 2020ല്‍ 30 വിക്കറ്റുകള്‍ നേടിയ കാഗിസോ റബാഡയും മാത്രമാണ് ഹര്‍ഷാലിന് മുന്നിലുള്ളത്. 2011ല്‍ 28 വിക്കറ്റുകള്‍ നേടിയ സാക്ഷാല്‍ ലസിത് മലിംഗയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളാന്‍ ഹര്‍ഷാലിനായി. ആര്‍സിബി പ്ലേ ഓഫ് ഉറപ്പിച്ച സാഹചര്യത്തില്‍ ഹര്‍ഷാല്‍ ചരിത്രം തിരുത്തിയാല്‍ അത്ഭുതപ്പെടാനില്ല. 

ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പുതിയ ജേഴ്‌സി; ലോഞ്ചിംഗ് തിയ്യതി പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ഷർദ്ദുൽ ഠാക്കൂർ, ദീപക് ചഹർ. 

ഐപിഎല്‍ 2021: മുംബൈക്ക് പ്ലേ ഓഫ് കളിക്കാം; ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര, സാധ്യതകള്‍ ഇങ്ങനെ