
ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു.അവസാന മത്സരത്തിലെ തോല്‍വി മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്താനാണ് പഞ്ചാബും ചെന്നൈയും ഇറങ്ങുന്നത്. പഞ്ചാബ് ടീമില്‍ ഹര്‍പ്രീത് ഭാട്ടിയ എത്തിയതാണ് ഒരേയൊരു മാറ്റം. ചെന്നൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റപ്പോള്‍ പഞ്ചാബ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോട് തോല്‍വി വഴങ്ങി. ഓപ്പണിംഗില്‍ സ്ഥിരതയില്ലാത്തതാണ് പഞ്ചാബിന്‍റെ പ്രശ്നമെങ്കില്‍ ഓപ്പണിംഗാണ് ചെന്നൈയുടെ കരുത്ത്.
ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം ഇന്ന് പ്രഭ്സിമ്രാന്‍ സിംഗോ ജിതേഷ് ശര്‍മയോ ഓപ്പണ്‍ ചെയ്യും. മറുവശത്ത് ഡെവോണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്‌വാദും നല്‍കുന്ന മിന്നുന്ന തുടക്കവും അജിങ്ക്യാ രഹാനെ ശിവം ദുബെ എന്നിവരുടെ വെടിക്കെട്ടും ചെന്നൈയുടെ കരുത്താകുന്നു. ഇരു ടീമുകളും അവസാനം പരസ്പരം ഏറ്റമുട്ടിയപ്പോള്‍ മൂന്ന് തവണയും പഞ്ചാബാണ് ജയിച്ചത്.
പഞ്ചാബ് കിംഗ്സ് (പ്ലേയിംഗ് ഇലവൻ): അഥർവ ടൈഡെ, ശിഖർ ധവാൻ, ലിയാം ലിവിംഗ്സ്റ്റൺ, സിക്കന്ദർ റാസ, സാം കുറാൻ, ജിതേഷ് ശർമ്മ, ഷാരൂഖ് ഖാൻ, ഹർപ്രീത് സിംഗ് ഭാട്ടിയ, കാഗിസോ റബാഡ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്.
ചെന്നൈ സൂപ്പർ കിംഗ്‌സ് (പ്ലേയിംഗ് ഇലവൻ): റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!