നിരാശപ്പെടുത്തി വീണ്ടും പ‍ൃഥ്വി ഷാ, മുംബൈക്കെതിരെ ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം

Published : Apr 11, 2023, 08:06 PM IST
നിരാശപ്പെടുത്തി വീണ്ടും പ‍ൃഥ്വി ഷാ, മുംബൈക്കെതിരെ ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം

Synopsis

ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ ഏഴ് റണ്‍സെടുത്ത ഡല്‍ഹി അര്‍ഷാദ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 12 റണ്‍സടിച്ച് ടോപ് ഗിയറിലായി. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടി ഡേവിഡ് വാര്‍ണര്‍ 10 റണ്‍സ് കൂടി നേടി.

ദില്ലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഡല്‍ഹി പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ റണ്‍സടിച്ചു.10 പന്തില്‍ 15 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഹൃഥ്വിക് ഷൊക്കീനാണ് വിക്കറ്റ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി എട്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. 23 പന്തില്‍ 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും 16 പന്തില്‍ 26 റണ്‍സുമായി മനീഷ് പാണ്ഡെയുമാണ് ക്രീസില്‍.

ഇന്നിംഗ്സിലെ ആദ്യ ഓവറില്‍ ഏഴ് റണ്‍സെടുത്ത ഡല്‍ഹി അര്‍ഷാദ് ഖാന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 12 റണ്‍സടിച്ച് ടോപ് ഗിയറിലായി. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടി ഡേവിഡ് വാര്‍ണര്‍ 10 റണ്‍സ് കൂടി നേടി.എന്നാല്‍ ഹൃഥ്വിക് ഷൊക്കീന്‍ എറിഞ്ഞ നാലാം ഓവറില്‍ ഡല്‍ഹിക്ക് ആദ്യ പ്രഹരമേറ്റു. പൃഥ്വി ഷായെ(10 പന്തില്‍ 15) ഷൊക്കീന്‍റെ പന്തില്‍ കാമറൂണ്‍ ഗ്രീന്‍ പിടിയിലൊതുക്കി.റിലെ മെറിഡിത്തിനെതിരെ തുടര്‍ച്ചയായി ബൗണ്ടറി നേടി മനീഷ് പാണ്ഡെയും നല്ല തുടക്കമിട്ടു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഒമ്പത് റണ്‍സ് കൂടി ചേര്‍ത്ത് ഡല്‍ഹി 50 കടന്നു.

ഐപിഎല്ലിനിടെ പുതിയ പ്രണയിനിയെ കണ്ടെത്തി ധവാന്‍; പ്രണയത്തെക്കുറിച്ച് തുറന്നു പറയുന്ന വീഡിയോ ചോര്‍ന്നു-വീഡിയോ

മുട്ടിക്കളിക്ക് ഏറെ വിമര്‍ശനമേറ്റുവാങ്ങിയ ഡേവിഡ് വാര്‍ണര്‍ ഇത്തവണയും പതിവ് കളി തുടര്‍ന്നു. 16 പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ച വാര്‍ണര്‍ 18 റണ്‍സാണ് പവര്‍ പ്ലേയില നേടിയത്.

ഡൽഹി ക്യാപിറ്റൽസ് (പ്ലേയിംഗ് ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, യാഷ് ദുൽ, റോവ്മാൻ പവൽ, ലളിത് യാദവ്, അക്സർ പട്ടേൽ, അഭിഷേക് പോറെൽ,കുൽദീപ് യാദവ്, ആൻറിച്ച് നോർക്യ, മുസ്തഫിസുർ റഹ്മാൻ

മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, റിലേ മെറെഡിത്ത്, അർഷാദ് ഖാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍