ഒരൊറ്റ ഫൈനല്‍; ഐപിഎല്ലില്‍ മൂന്ന് റെക്കോര്‍ഡുകളില്‍ തലയുയര്‍ത്തി 'തല'

By Web TeamFirst Published May 29, 2023, 8:11 PM IST
Highlights

മറ്റ് രണ്ട് റെക്കോര്‍ഡുകളില്‍ ബഹുദൂരം മുന്നിലെത്താനും തലയ്‌ക്കായി

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി ഇറങ്ങിയത് റെക്കോര്‍ഡുകളുമായി. ഇന്നത്തെ മത്സരത്തോടെ ഐപിഎല്ലില്‍ 250 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം ധോണിക്ക് സ്വന്തമായി. ഇതിനൊപ്പം മറ്റ് രണ്ട് റെക്കോര്‍ഡുകളില്‍ ബഹുദൂരം മുന്നിലെത്താനും തലയ്‌ക്കായി. 

ഏറ്റവും കൂടുതല്‍ ഐപിഎല്‍ ഫൈനലുകള്‍ കളിച്ചിട്ടുള്ള താരം, പ്ലേ ഓഫ് മത്സരങ്ങളില്‍ ഇറങ്ങിയിട്ടുള്ള കളിക്കാരന്‍ എന്നീ റെക്കോര്‍ഡുകള്‍ ഇതിനകം ധോണിയുടെ പേരിലാണ്. എന്നാല്‍ ഇരു നാഴികക്കല്ലിലും തന്‍റെ ദൂരം കൂടുതല്‍ പിന്നിടാന്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തോടെ ധോണിക്കായി. എം എസ് ധോണിയുടെ പതിനൊന്നാം ഐപിഎല്‍ ഫൈനലാണിത്. 10 എണ്ണം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കുപ്പായത്തിലും ഒരെണ്ണം റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്‌സ് ജേഴ്‌സിയിലുമായിരുന്നു. എട്ട് ഫൈനലുകള്‍ വീതം കളിച്ച സുരേഷ് റെയ്‌നയും അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയുമാണ് ധോണിക്ക് തൊട്ടുപിന്നില്‍. ഐപിഎല്‍ പ്ലേ ഓഫ് ചരിത്രത്തില്‍ ധോണിയുടെ 28-ാം മത്സരമാണ് ഇതെങ്കില്‍ 24 എണ്ണവുമായി സുരേഷ് റെയ്‌ന രണ്ടും 23 വീതവുമായി രവീന്ദ്ര ജഡേജയും അമ്പാട്ടി റായുഡുവും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. 

ഫൈനലിലെ പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി. 

സബ്സ്റ്റിറ്റ്യൂട്ട്സ്: ജോഷ്വ ലിറ്റില്‍, ശ്രീകര്‍ ഭരത്, ശിവം മാവി, ഒഡീന്‍ സ്‌മിത്ത്, രവിശ്രീനിവാസന്‍ സായ് കിഷോര്‍. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, മതീഷ പരിതാന, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന

സബ്സ്റ്റിറ്റ്യൂട്ട്സ്: ശിവം ദുബെ, മിച്ചല്‍ സാന്‍റ്‌നര്‍, സുഭ്രാന്‍ശു സേനാപതി, ഷെയ്‌ഖ് റഷീദ്, ആകാശ് സിംഗ്. 

Read more: പാഞ്ഞടുക്കുന്നു കൂറ്റന്‍ മഴമേഘങ്ങളും കാറ്റും ഇടിമിന്നലും; ഐപിഎല്‍ ഫൈനലിന് ഇന്നും ഭീഷണി

click me!