Latest Videos

ടൈറ്റന്‍സിന് എതിരായ അങ്കം; സിഎസ്‌കെ ആരാധകര്‍ക്ക് ഇതിലും വലിയ സന്തോഷ വാര്‍ത്ത കേള്‍ക്കാനില്ല

By Web TeamFirst Published May 23, 2023, 3:14 PM IST
Highlights

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സര ശേഷം ധോണിയുടെ കാലില്‍ വലിയ ഐസ്‌പാക്ക് ആരാധകര്‍ കണ്ടിരുന്നു

ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് തിരശ്ശീല ഉയരുകയാണ്. ആദ്യ ക്വാളിഫയറില്‍ സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തലപ്പത്തെത്തിയ ഗുജറാത്ത് ടൈറ്റന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിടും. ചെന്നൈയിലെ സിഎസ്‌കെയുടെ സ്വന്തം തട്ടകം വേദിയാവുന്ന മത്സരത്തിന് വലിയ ആവേശം നല്‍കുന്ന വാര്‍ത്തയാണ് ആരാധകര്‍ക്കായി പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കാല്‍മുട്ടിലെ പരിക്ക് അലട്ടിയിരുന്ന എംഎസ്‌ഡിയുടെ പരിക്ക് മാറി. ധോണിക്ക് കളിക്കാനുള്ള അനുമതി സിഎസ്‌കെ മെഡിക്കല്‍ സംഘം നല്‍കിയതായുമാണ് റിപ്പോര്‍ട്ട്. 

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സര ശേഷം ധോണിയുടെ കാലില്‍ വലിയ ഐസ്‌പാക്ക് ആരാധകര്‍ കണ്ടിരുന്നു. 42 വയസിനോട് അടുത്തിരിക്കുന്ന ധോണിയുടെ കാല്‍മുട്ടിലെ പരിക്ക് സീസണിന്‍റെ തുടക്കത്തിലെ ഉണ്ടായിരുന്നെങ്കിലും പിന്നീട് വഷളാവുകയായിരുന്നു. ധോണി കളിക്കുമെന്ന് ഉറപ്പായതോടെ വിജയ ടീമിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയും നിലനിര്‍ത്താാണ് സാധ്യത. അമ്പാട്ടി റായുഡുവിനെ ഇംപാക്‌ട് പ്ലെയറായി നിലനിര്‍ത്താനാണ് സാധ്യത. സീസണിലെ 13 മത്സരങ്ങളില്‍ 122 റണ്‍സേ റായുഡുവിനുള്ളൂ. സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്ന ചരിത്രമാണ് ചെപ്പോക്കിലെ പിച്ചിന്‍റേത് എന്നതിനാല്‍ മിച്ചല്‍ സാന്‍റ്‌നറിന് പകരം മഹീഷ് തീക്‌ഷന പ്ലേയിംഗ് ഇലവനില്‍ തുടരാനാണ് സാധ്യത. 

ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് മത്സരം ആരംഭിക്കുക. നിലവിലെ ചാമ്പ്യന്‍മാരാണ് ഗുജറാത്ത് ടൈറ്റന്‍സ് എങ്കില്‍ നാല് തവണ ചാമ്പ്യന്‍മാരായിട്ടുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. പതിനാലില്‍ പത്ത് കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരായാണ് ഗുജറാത്ത് ക്വാളിഫയറിന് യോഗ്യത നേടിയത്. സീസണിലെ ഏറ്റവും സന്തുലിതമായ ടീമാണ് ഗുജറാത്ത്. ശുഭ്‌മാന്‍ ഗില്ലിന്‍റെ മിന്നും ഫോമാണ് ബാറ്റിംഗ് നിരയുടെ കരുത്ത്. കഴിഞ്ഞ രണ്ട് കളിയിലും സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ ഓറഞ്ച് ക്യാപ് കൂടി ലക്ഷ്യമിട്ടാണ് ഇന്ന് ബാറ്റെടുക്കുന്നത്. 

Read more: ബാറ്റിംഗ് കരുത്തില്‍ ചെന്നൈ! എറിഞ്ഞുവീഴ്ത്താന്‍ ഗുജറാത്ത്; ചെപ്പോക്കില്‍ ആദ്യ ക്വാളിഫയര്‍- സാധ്യതാ ഇലവന്‍

click me!