അതിജീവനത്തിന് ടോസ് കിട്ടി ഡല്‍ഹി ക്യാപിറ്റല്‍സ്, ടീമില്‍ മാറ്റങ്ങള്‍; മാറ്റമില്ലാതെ ടൈറ്റന്‍സ്

Published : May 02, 2023, 07:11 PM ISTUpdated : May 02, 2023, 07:21 PM IST
അതിജീവനത്തിന് ടോസ് കിട്ടി ഡല്‍ഹി ക്യാപിറ്റല്‍സ്, ടീമില്‍ മാറ്റങ്ങള്‍; മാറ്റമില്ലാതെ ടൈറ്റന്‍സ്

Synopsis

കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയിരിക്കുകയാണ് സ്വന്തം മൈതാനത്ത് ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം മൈതാനത്ത് അല്‍പസമയത്തിനകം ഇറങ്ങും. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മാറ്റങ്ങളുമായാണ് വാര്‍ണറും സംഘവും ഇറങ്ങുന്നത്. ഡല്‍ഹി നിരയില്‍ അസുഖബാധിതനായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ഇന്ന് കളിക്കുന്നില്ല. മാര്‍ഷിന് പകരം റൈലി റൂസ്സോ പ്ലേയിംഗ് ഇലവനിലെത്തി. പരിക്ക് മാറിയ പേസര്‍ ഖലീല്‍ അഹമ്മദ് സബ്സ്റ്റിറ്റ്യൂട്ട്സ് താരമായി തിരിച്ചുവന്നിട്ടുണ്ട്. അതേസമയം കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയിരിക്കുകയാണ് സ്വന്തം മൈതാനത്ത് ഗുജറാത്ത് ടൈറ്റന്‍സ്.

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ്മ, ജോഷ്വ ലിറ്റില്‍. 

സബ്സ്റ്റിറ്റ്യൂട്ട്സ്: ശുഭ്‌മാന്‍ ഗില്‍, രവിശ്രീനിവാസന്‍ സായ്‌കിഷോര്‍, ശ്രീകര്‍ ഭരത്, സായ് സുദര്‍ശന്‍, ശിവം മാവി.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ഫിലിപ് സാള്‍ട്ട്(വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, റൈലി റൂസ്സോ, പ്രിയം ഗാര്‍ഗ്, അക്‌സര്‍ പട്ടേല്‍, റിപാല്‍ പട്ടേല്‍, അമാന്‍ ഹക്കീം ഖാന്‍, കുല്‍ദീപ് യാദവ്, ആന്‍‌റിച്ച് നോര്‍ക്യ, ഇഷാന്ത് ശര്‍മ്മ.

സബ്സ്റ്റിറ്റ്യൂട്ട്സ്: ഖലീല്‍ അഹമ്മദ്, ലളിത് യാദവ്, യഷ് ദുള്‍, പ്രവീണ്‍ ദുബെ, അഭിഷേക് പോരെല്‍. 

വൈകിട്ട് ഏഴരയ്ക്ക് അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ മൈതാനത്താണ് മത്സരം. പ്ലേ ഓഫ് ഉറപ്പാക്കാൻ ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുമ്പോള്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കാതിരിക്കാനാണ് ഡൽഹി ക്യാപിറ്റൽസിന്‍റെ വരവ്. ദില്ലിയിൽ നടന്ന മത്സരത്തിൽ 6 വിക്കറ്റിന്‍റെ അനായാസ ജയം ഗുജറാത്ത് സ്വന്തമാക്കിയിരുന്നു. എട്ട് കളികളിൽ ആറും തോറ്റ ഡൽഹി അവസാന സ്ഥാനത്താണെങ്കില്‍ എട്ടില്‍ 12 പോയിന്‍റുള്ള ടൈറ്റന്‍സ് ഒന്നാംസ്ഥാനക്കാരാണ്. 

Read more: സാക്ഷാല്‍ മലിംഗയുടെ റെക്കോര്‍ഡ് തകര്‍ത്ത് അമിത് മിശ്ര; മുന്നില്‍ രണ്ടേ രണ്ടുപേര്‍

PREV
Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍