രക്ഷകനില്ലാതെ പഞ്ചാബ്; ആരാധകർക്ക് കടുത്ത നിരാശ, പക്ഷേ സീസണിൽ ആദ്യമായി ടോസ് ഭാ​ഗ്യം തുണച്ചു; ടീം ഇങ്ങനെ

Published : Apr 15, 2023, 07:12 PM IST
രക്ഷകനില്ലാതെ പഞ്ചാബ്; ആരാധകർക്ക് കടുത്ത നിരാശ, പക്ഷേ സീസണിൽ ആദ്യമായി ടോസ് ഭാ​ഗ്യം തുണച്ചു; ടീം ഇങ്ങനെ

Synopsis

പരിക്കേറ്റ ശിഖർ ധവാന് കളിക്കാനാവില്ല എന്നത് തന്നെയാണ് പഞ്ചാബിന്റെ തലവേദന. തോൽവികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ടീമിന് തിരിച്ച‌ടിയാണ് ധവാന്റെ പരിക്ക്

ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ടോസ് നേടി പഞ്ചാബ് കിം​ഗ്സ്. ശിഖർ ധവാൻ ഇല്ലാതെ കളിക്കുന്ന പഞ്ചാബ് ബൗളിം​ഗ് ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. പരിക്കേറ്റ ശിഖർ ധവാന് കളിക്കാനാവില്ല എന്നത് തന്നെയാണ് പഞ്ചാബിന്റെ തലവേദന. തോൽവികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ടീമിന് തിരിച്ച‌ടിയാണ് ധവാന്റെ പരിക്ക്. ആദ്യമായാണ് സീസണിൽ പഞ്ചാബിന് ടോസ് ലഭിക്കുന്നത്. തുടർതോൽവികളിൽ വലയുന്ന പഞ്ചാബും തുടർജയത്തിൽ കുതിക്കുന്ന ലഖ്‌നൗവും നേർക്കുനേർ വരുന്നു എന്നതാണ് മത്സരത്തിന്‍റെ സവിശേഷത.

ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച ശേഷം തുടരെ രണ്ട് മത്സരത്തിലും തോറ്റാണ് പഞ്ചാബ് എതിരാളികളുടെ മണ്ണിൽ ഇറങ്ങുന്നത്.  7 മുതൽ 16 വരെ ഓവറുകളിലെ മെല്ലെപ്പോക്കാണ് പഞ്ചാബിന്‍റെ പ്രധാന പ്രശ്നം. ആർസിബിക്കെതിരെ 212 റൺസ് പിന്തുടർന്ന് ജയിച്ച ആത്മവിശ്വാസവുമായാണ് ലഖ്നൗ വരുന്നത് ഓൾറൗണ്ടർമാരാൽ സമ്പന്നമാണ് ലഖ്നൗ. മാർക്കസ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ദീപക് ഹൂഡ എന്നിവരുള്ളതിനാൽ ബൗളിംഗിൽ മുൻതൂക്കം ലഖ്നൗവിനുണ്ട്.

മാർക്ക് വുഡ് മികച്ച രീതിയിൽ പന്തെറിയുമ്പോള്‍ ആവേശ് ഖാന്‍റെ മോശം ഫോം മാത്രമാണ് രാഹുലിനെ അലട്ടുന്ന പ്രശ്നം. സ്പിൻ ആക്രമണം രവി ബിഷ്ണോയ് നയിക്കും. കഴിഞ്ഞ സീസണിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ലഖ്നൗവിനായിരുന്നു ജയം. രണ്ട് ജയവും രണ്ട് തോൽവികളുമായി നിലവിൽ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് പഞ്ചാബ്. നാലിൽ മൂന്നും ജയിച്ച് രണ്ടാമതാണ് ലഖ്നൗ നിൽക്കുന്നത്. 

ലഖ്നൗ ടീം:  KL Rahul(c), Kyle Mayers, Deepak Hooda, Marcus Stoinis, Krunal Pandya, Nicholas Pooran(w), Ayush Badoni, Avesh Khan, Yudhvir Singh Charak, Mark Wood, Ravi Bishnoi

പഞ്ചാബ്Atharva Taide, Matthew Short, Harpreet Singh Bhatia, Sikandar Raza, Sam Curran(c), Jitesh Sharma(w), Shahrukh Khan, Harpreet Brar, Kagiso Rabada, Rahul Chahar, Arshdeep Singh

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍