
ബംഗളൂരു: ഒരു ഘട്ടത്തിൽ വിജയം ഉറപ്പിച്ച ശേഷം ലഖ്നൗ സൂപ്പർ ജയന്റ്സിനോട് അപ്രതീക്ഷിതമായാണ് ആർസിബി കഴിഞ്ഞ ദിവസം തോൽവിയേറ്റ് വാങ്ങിയത്. സ്വന്തം ടീമിന്റെ മിന്നുന്ന ബാറ്റിംഗ് പ്രകടനം കണ്ടതിന്റെ ആവേശത്തിലായിരുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന് താങ്ങുവുന്നതിലും ഏറെയായിരുന്നു ആർസിബിയുടെ ഞെട്ടിക്കുന്ന തോൽവി. ടീം പരാജയപ്പെട്ടതോടെ ആർസിബി ആരാധകർ പൊട്ടിക്കരഞ്ഞു. കൂടാതെ ബോളിവുഡ് താരവും വിരാട് കോലിയുടെ ഭാര്യയുമായ അനൂഷ്ക ശർമ്മയെയും തോൽവി വളരെയധികം നിരാശപ്പെടുത്തി.
വിതുമ്പുന്ന അനൂഷ്കയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. പക്ഷേ, ഇന്ന് ആ വിഷമമെല്ലാം മറക്കാൻ സാധിക്കുന്ന പ്രകടനമാണ് ആർസിബി പുറത്തെടുത്തിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്ത് വിരാട് കോലിയുടെ മികവിൽ ഭേദപ്പെട്ട സ്കോർ നേടിയ ടീം ബൗളിംഗിൽ തുടക്കത്തിലേ വിക്കറ്റുകൾ വീഴ്ത്തി അതിവേഗം വിജയം നേടാനുള്ള പരിശ്രമത്തിലാണ്. മത്സരത്തിനിടെ മിച്ചൽ മാർഷിന്റെ ക്യാച്ച് കോലി എടുത്തപ്പോഴുള്ള അനൂഷ്കയുടെ പ്രതികരണമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളത്.
സീറ്റിൽ നിന്ന് എഴുന്നേറ്റ അനൂഷ്ക അതീവ സന്തോഷത്തോടെയാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. അതേസമയം, ഐപിഎല്‍ സീസണിലെ നാലാം മത്സരത്തില്‍ മൂന്നാമത്തെ അര്‍ധ സെഞ്ചുറിയാണ് കോലി ഇന്ന് കുറിച്ചത്. തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റിയും. കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗവിനെതിരെ 61 റണ്‍സാണ് കോലി നേടിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 21 റണ്‍സ് നേടിയ കോലി ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്താവാതെ 82 റണ്‍സും സ്വന്തമാക്കിയിരുന്നു.
ഇതുവരെ 214 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 71 റണ്‍സ് ശരാശരിയിലാണ് കോലിയുടെ നേട്ടം. 147.7 മോഹിപ്പിക്കന്ന സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. ഓറഞ്ച് ക്യാപ്പിനുള്ള പട്ടികയില്‍ രണ്ടാമതെത്താനും കോലിക്ക് സാധിച്ചു. മാത്രമല്ല, ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്താനും കോലിക്കായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!