
ഹൈദരാബാദ്: ഐപിഎല്ലില്‍ ഗ്രൂപ്പ് റൗണ്ടിലെ കലാശ പോരാട്ടങ്ങള്‍ ക്ലൈമാക്സിലേക്ക് അടുക്കുമ്പോള്‍ ടീമുകള്‍ തമ്മില്‍ നടക്കുന്നത് വാശിയേറിയ പോര്. ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദും ആര്‍സിബിയും ഏറ്റുമുട്ടുമ്പോള്‍ പ്ലേ ഓഫിലേക്കുള്ള വാതിലുകള്‍ പലര്‍ക്കും അടയുകയും തുറക്കുകയും ചെയ്തു. സണ്‍റൈസേഴ്സ് പ്ലേ ഓഫില്‍ എത്തില്ലെന്ന് ഉറപ്പായതാണ്. ആര്‍സിബിക്ക് ഈ മത്സരം ഉള്‍പ്പെടെ ബാക്കിയുള്ള രണ്ട് മത്സരം വിജയിച്ചാലേ എന്തെങ്കിലും സാധ്യതകള്‍ ഉള്ളൂ.
പക്ഷേ, സണ്‍റൈസേഴ്സിന്‍റെ വിജയം മറ്റ് പല ടീമുകള്‍ക്ക് വലിയ സന്തോഷം സമ്മാനിക്കും. ഹൈദരാബാദിനെ കൂടാതെ ആറ് ടീമുകളാണ് സണ്‍റൈസേഴ്സിന്‍റെ വിജയം ആഗ്രഹിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, പഞ്ചാബ് കിംഗ്സ്, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകള്‍ ഹൈദരാബാദിനെ ഇന്ന് പിന്തുണയ്ക്കും. സണ്‍റൈസേഴ്സ് വിജയിച്ചാല്‍ ചെന്നൈയും ലഖ്നൗവും പ്ലേ ഓഫ് ഉറപ്പിക്കും.
മുംബൈ, രാജസ്ഥാൻ, കൊല്‍ക്കത്ത, പഞ്ചാബ് ടീമുകള്‍ക്ക് ആര്‍സിബിയുടെ തോല്‍വിയാണ് മുന്നോട്ട് പോക്കിനുള്ള ഊര്‍ജം നല്‍കുക. രാജസ്ഥാൻ റോയൽസിനെ തകർത്തെറിഞ്ഞ ആത്മവിശ്വാസവുമായാണ് ഫാഫ് ഡുപ്ലസിയും സംഘവും ഹൈദരാബാദിന്‍റെ മണ്ണിലിറങ്ങുക. ക്യാപ്റ്റനൊപ്പം ഏവരും ഉറ്റുനോക്കുന്നത് വിരാട് കോലിയുടെ ബാറ്റിലേക്കാണ്. കാരണം അവസാന രണ്ട് മത്സരങ്ങളിലും കോലിക്ക് തിളങ്ങാനായിട്ടില്ല. ആറ് അർധ സെഞ്ച്വറിയടക്കം 438 റൺസെടുത്തെങ്കിലും കോലിയുടെ സ്ട്രൈക്ക് റേറ്റ് സംബന്ധിച്ച വിമർശനങ്ങൾക്കും കുറവില്ല.
ഡുപ്ലസി,കോലി,മാക്സ്‍വെൽ ത്രയത്തിന്‍റെ ബാറ്റിംഗ് കരുത്തിൽ മാത്രമായിരുന്നു ആർസിബിയുടെ പ്രതീക്ഷയെങ്കിൽ രാജസ്ഥാനെ 59 റൺസിന് വരിഞ്ഞുമുറുക്കി ബൗളർമാരും പ്രതീക്ഷക്കപ്പുറം ഉയര്‍ന്നത് പ്രതീക്ഷയാണ്.12 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രം ജയിച്ച ഹൈദരാബാദാകട്ടെ പോയിന്‍റ് പട്ടികയിൽ സ്ഥാനമുയർത്താനാണ് ലക്ഷ്യമിടുന്നത്. സീസണിൽ ബാറ്റിംഗിലും ബൗളിംഗിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീമിന്‍റേത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!