
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ രാജസ്ഥാൻ റോയൽസിന് ടോസ് നഷ്ടം. ടോസ് നേടിയ ചെന്നൈ നായകൻ എം എസ് ധോണി ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ നിന്ന് വ്യത്യസ്തമായ പിച്ചാണ് ചെപ്പോക്കിലുള്ളതെന്നും രണ്ടാമത് ബാറ്റ് ചെയ്യുമ്പോൾ മഞ്ഞ് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കുമെന്നും ധോണി പറഞ്ഞു. ടോസ് നേടിയിരുന്നെങ്കിൽ ബൗളിംഗ് തെരഞ്ഞെടുത്തേനേ എന്ന് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും പറഞ്ഞു.
രണ്ട് ടീമുകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ചെന്നൈ വരുത്തിയിട്ടുള്ളത്. മിച്ചൽ സാന്റനർക്കും പ്രിറ്റോറിയസിനും പകരം തീക്ഷണയും മോയിൻ അലിയും ടീമിലെത്തി. അതേസമയം, രാജസ്ഥാൻ റോയൽസിനെ ആശങ്കയിലാക്കി നിർണായക താരം പരിക്കേറ്റ് പുറത്തായ കാര്യവും സഞ്ജു അറിയിച്ചു,
ചെറിയ പരിക്ക് ഉള്ളതിനാൽ ട്രെൻഡ് ബോൾട്ടിന് കളിക്കാനാകില്ല. ദേവദത്ത് പടിക്കൽ ടീമിലെത്തിയപ്പോൾ റിയാൻ പരാഗിന് ടീമിലെ സ്ഥാനം നഷ്ടമായി. ഇന്ത്യയുടെ ഇതിഹാസ നായകന്‍ എം എസ് ധോണിയും സഞ്ജു സാംസണും നേര്‍ക്കുനേര്‍ വരുന്നുവെന്നുള്ള പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഇരുടീമും ഏറ്റുമുട്ടിയത് 26 കളികളിലാണ്. പതിനഞ്ചില്‍ ചെന്നൈക്കും പതിനൊന്നില്‍ രാജസ്ഥാനുമായിരുന്നു ജയം
ചെന്നൈ ടീം : Devon Conway, Ruturaj Gaikwad, Ajinkya Rahane, Moeen Ali, Shivam Dube, Ravindra Jadeja, MS Dhoni(w/c), Sisanda Magala, Maheesh Theekshana, Tushar Deshpande, Akash Singh
രാജസ്ഥാൻ: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Devdutt Padikkal, Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Jason Holder, Kuldeep Sen, Sandeep Sharma, Yuzvendra Chahal
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!