തിരിച്ചുവരുന്നു പ്രസിദ്ധ് ക‍ൃഷ്‌ണ? ഒടുവിലാ സസ്‌പെന്‍സ് പൊളിച്ച് രാജസ്ഥാന്‍ റോയല്‍സ്

Published : Apr 19, 2023, 04:51 PM ISTUpdated : Apr 19, 2023, 04:57 PM IST
തിരിച്ചുവരുന്നു പ്രസിദ്ധ് ക‍ൃഷ്‌ണ? ഒടുവിലാ സസ്‌പെന്‍സ് പൊളിച്ച് രാജസ്ഥാന്‍ റോയല്‍സ്

Synopsis

പ്രസിദ്ധ് കൃഷ്‌ണ രാജസ്ഥാന്‍ റോയല്‍സിനായി സീസണില്‍ തിരിച്ചെത്തും എന്ന അഭ്യൂഹം സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിനേറ്റ ഏറ്റവും വലിയ തിരിച്ചടി ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്‌ണ പരിക്കേറ്റ് പുറത്തായതായിരുന്നു. പ്രസിദ്ധിന് ഇക്കുറി എല്ലാ മത്സരങ്ങളും നഷ്‌ടമാകും എന്ന് സീസണിന് മുമ്പേ ഉറപ്പായെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ഇന്ന് പുലര്‍ച്ചെ പങ്കുവെച്ചൊരു അവ്യക്തമായ ട്വീറ്റ് ആരാധകരെ വണ്ടറടിപ്പിച്ചു. പ്രസിദ്ധ് കൃഷ്‌ണയുടെ 24-ാം നമ്പര്‍ ജേഴ്‌സി പ്രിന്‍റ് ചെയ്യുന്നതായിരുന്നു ഇത്. ഇതോടെ താരം സീസണില്‍ തിരിച്ചെത്തും എന്ന അഭ്യൂഹം സാമൂഹ്യ മാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു.

എന്തായാലും ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ സസ്‌പെന്‍സ് പൊളിച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ പുതിയ ട്വീറ്റ് പുറത്തുവന്നിരിക്കുകയാണ്. ഹോം വേദിയായ ജയ്‌പൂരില്‍ ടീമിനെ പിന്തുണയ്‌ക്കാന്‍ ആരാണ് എത്തിയിരിക്കുന്നത് എന്ന് നോക്കൂവെന്ന തലക്കെപ്പോടെ രാജസ്ഥാന്‍ പിന്നീട് പങ്കുവെച്ച ചിത്രമാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടത്. റോയല്‍സിന്‍റെ റോയല്‍ ജേഴ്‌സി മുഖ്യ പരിശീലകന്‍ കുമാര്‍ സംഗക്കാര പ്രസിദ്ധിന് ജയ്‌പൂരില്‍ കൈമാറുന്നതായിരുന്നു ചിത്രം. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ വൈകിട്ട് ഏഴരയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സ് ജയ്‌പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ പ്രസിദ്ധ് കൃഷ്‌ണ ടീമിന് പിന്തുണയുമായി ഗാലറിയിലുണ്ടാവും. 

ഐപിഎല്ലില്‍ 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കുപ്പായത്തില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയായിരുന്നു പ്രസിദ്ധ് കൃഷ്‌ണയുടെ ഐപിഎല്‍ അരങ്ങേറ്റം. ഐപിഎല്ലില്‍ ഇതുവരെ 51 മത്സരങ്ങള്‍ കളിച്ച താരം 8.92 ഇക്കോണമിയില്‍ 49 വിക്കറ്റുകള്‍ നേടി. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തില്‍ 8.29 ഇക്കോണമിയില്‍ 19 വിക്കറ്റുകള്‍ വീഴ്‌ത്തിയ കൃഷ്‌ണയ്‌ക്ക് പരിക്കാണ് സീസണില്‍ തിരിച്ചടിയായത്. ശസ്‌ത്രക്രിയക്ക് ശേഷം സുഖംപ്രാപിക്കുന്ന താരത്തിന് ഐപിഎല്‍ 2023 സീസണ്‍ നഷ്‌ടമാകും എന്ന് മത്സരങ്ങള്‍ തുടങ്ങും മുമ്പേ രാജസ്ഥാന്‍ റോയല്‍സ് ആരാധകരെ അറിയിച്ചിരുന്നു.

Read more: ചഹലിന്‍റെ ഒരു കാര്യം; ഡിക്കോക്കിന് നൈസായി പണികൊടുത്തു, 'ഭാഗ്യത്തിന് കൈച്ചിലായി' താരം- വീഡിയോ

PREV
Read more Articles on
click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍