ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ പാളിയിരുന്നെങ്കില്‍! ഡികോക്കിന് 'പണികൊടുത്ത്' ചഹല്‍- വീഡിയോ

ജയ്‌പൂര്‍: ഐപിഎല്‍ പതിനാറാം സീസണില്‍ രാജസ്ഥാന്‍ റോയല്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരമാണിന്ന്. മത്സരത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ പങ്കുവെച്ചൊരു വീഡിയോ ആരാധകരെ ചിരിപ്പിക്കുകയാണ്. റോയല്‍സ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ലഖ്‌നൗ താരം ക്വിന്‍റണ്‍ ഡികോക്കുമാണ് വീഡിയോയില്‍. 

സഹതാരങ്ങള്‍ക്ക് മാത്രമല്ല, എതിര്‍ ടീമിലെ താരങ്ങള്‍ക്ക് പോലും പ്രിയങ്കരനാണ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍. തമാശകളുമായി ആളുകളുടെ മനം കീഴടക്കാന്‍ പ്രത്യേക കഴിവ് തന്നെയുണ്ട് ചഹലിന്. ഇങ്ങനെയുള്ള ചഹല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡികോക്കിന് കൊടുത്തൊരു പണിയാണ് രാജസ്ഥാന്‍ റോയല്‍സ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ സംഭവശേഷം ഇരുവരും ചിരിയോടെ ആലിംഗനം ചെയ്‌തത് രസകരമായി. ചഹലിന്‍റെ എല്ലാ നര്‍മ്മരസവുമുണ്ട് ഈ വീഡിയോയില്‍. സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനാണ് യുസി ചാഹല്‍. അഞ്ച് മത്സരങ്ങളില്‍ 11 വിക്കറ്റുള്ള ചഹല്‍ തന്നെ സീസണിലെ വിക്കറ്റ് വേട്ടക്കാരിലും മുന്നില്‍. അതേസമയം കളിക്കാന്‍ അവസരത്തിനായി കാത്തിരിക്കുകയാണ് ഡികോക്ക്. 

വീണ്ടും ഹോം ഗ്രൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സ്

ജയ്‌പൂരിലെ റോയല്‍സിന്‍റെ തട്ടകമായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴരയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ്-ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് മത്സരം ആരംഭിക്കുക. സീസണില്‍ ഇതുവരെ കളിച്ച അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ചാണ് സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് സ്വന്തം മൈതാനത്ത് റോയല്‍സ് ഇറങ്ങുമ്പോള്‍ നാലാം ജയം തേടിയാണ് രണ്ടാം സ്ഥാനക്കാരുടെ വരവ്. മത്സരങ്ങള്‍ ജയിക്കുന്നുണ്ടെങ്കിലും മധ്യനിരയില്‍ ദേവ്‌ദത്ത് പടിക്കലും റിയാന്‍ പരാഗും റണ്‍സ് കണ്ടെത്താത്തത് രാജസ്ഥാന്‍ റോയല്‍സിന് ഭീഷണിയാണ്. 

Scroll to load tweet…

Read more: പടിക്കലിന്‍റെ ഫോമില്ലായ്‌മ സഞ്ജുവിനും ഭീഷണി; രാജസ്ഥാന് മുന്നറിയിപ്പുമായി ആകാശ് ചോപ്ര