ഐപിഎൽ ലോ​ഗോയും ഡിവില്ലിയേഴ്സും; ആ രഹസ്യത്തെക്കുറിച്ച് സെവാ​ഗ്

Published : Apr 10, 2021, 01:57 PM ISTUpdated : Apr 10, 2021, 02:03 PM IST
ഐപിഎൽ ലോ​ഗോയും ഡിവില്ലിയേഴ്സും; ആ രഹസ്യത്തെക്കുറിച്ച് സെവാ​ഗ്

Synopsis

രോഹിത്തിന്റെ മുംബൈയുടെ കൈയിൽ നിന്ന് അവസാന പന്തിൽ കോലിയുടെ ബാം​ഗ്ലൂർ വിജയം പിടിച്ചെടുക്കുമ്പോൾ അതിനവർ കടപ്പെട്ടത് അവസാന ഓവർ പൊരുതിയ ഡിവില്ലിയേഴ്സിനോടാണ്. 27 പന്തിൽ 48 റൺസെടുത്ത ഡിവില്ലിയേഴ്സിന്റെ ഇന്നിം​ഗ്സാണ് ബാം​ഗ്ലൂരിന് ജയം സമ്മാനിച്ചത്.

ചെന്നൈ: പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് എ ബി ഡിവില്ലിയേഴ്സിന്റെ ബാറ്റിം​ഗ്. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് മൂന്ന് വർഷമായിട്ടും കഴിഞ്ഞ ആറു മാസമായി ബാറ്റേന്തിയിട്ടില്ലെങ്കിലും ഐപിഎല്ലിൽ മുംബൈക്കെതിരായ ഉദ്ഘാടന മത്സരത്തിൽ ഇപ്പോഴും ക്രിക്കറ്റിലെ ഒരേയൊരു സൂപ്പർമാൻ താൻ തന്നെയാണെന്ന് ഡിവില്ലിയേഴ്സ് ഒരിക്കൽ കൂടി അടിവരയിട്ടു ഉറപ്പിച്ചു.

രോഹിത്തിന്റെ മുംബൈയുടെ കൈയിൽ നിന്ന് അവസാന പന്തിൽ കോലിയുടെ ബാം​ഗ്ലൂർ വിജയം പിടിച്ചെടുക്കുമ്പോൾ അതിനവർ കടപ്പെട്ടത് അവസാന ഓവർ പൊരുതിയ ഡിവില്ലിയേഴ്സിനോടാണ്. 27 പന്തിൽ 48 റൺസെടുത്ത ഡിവില്ലിയേഴ്സിന്റെ ഇന്നിം​ഗ്സാണ് ബാം​ഗ്ലൂരിന് ജയം സമ്മാനിച്ചത്. വിജയത്തിന് തൊട്ടടുത്ത് ഡിവില്ലിയേഴ്സ് റണ്ണൗട്ടായെങ്കിലും ബോൾട്ടും ബുമ്രയും അടങ്ങിയ മുംബൈ ബൗളിം​ഗ് നിരയെ ഡിവില്ലിയേഴ്സ് നേരിട്ട രീതിക്ക് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം.

അതിൽ മുൻ ഇന്ത്യൻ താരം സെവാ​ഗിന്റെ കണ്ടെത്തലാണ് ഏറ്റവും രസകരം. സത്യത്തിൽ ഐപിഎൽ ലോ​ഗോ പോലും ഡിവില്ലിയേഴ്സിനുവേണ്ടി രൂപകൽപന ചെയ്തതാണെന്നാണ് സെവാ​ഗിന്റെ കണ്ടുപിടിത്തം.

ചങ്കുറപ്പ്, ഡിവില്ലിയേഴ്സിന്റെ കരളുറപ്പ്. അതെല്ലാ ശക്തികളെയും തോൽപ്പിക്കും. എന്തുകൊണ്ടാണ് ഐപിഎൽ ലോ​ഗോ ഇത്തരത്തിൽ രൂപകൽപന ചെയ്തിരിക്കുന്നത് എന്ന കാര്യത്തിൽ അത്ഭുതമില്ല. സെവാ​ഗ് ട്വിറ്ററിൽ കുറിച്ചു. ആർസി ബിക്കായി അഞ്ച് വിക്കറ്റെെടുത്ത് ബൗളിം​ഗിൽ തിളങ്ങിയ ഹർഷൽ പട്ടേലിനെയും സെവാ​ഗ് അഭിനന്ദിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍