കണക്കില്‍ കേമന്‍ ഏത് ടീം? ചെന്നൈ-ഡല്‍ഹി പോരിന് മുമ്പ് അറിയേണ്ടത്

By Web TeamFirst Published Apr 10, 2021, 11:29 AM IST
Highlights

നേർക്കുനേർ കണക്കിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമും 23 കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ പതിനഞ്ചിലും ഡൽഹി എട്ടിലും ജയിച്ചു. 

മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇറങ്ങുമ്പോള്‍ കണക്കില്‍ വ്യക്തമായ മുന്‍തൂക്കം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണിലെ പ്രകടനം കൊണ്ടാണ് ഡല്‍ഹി ഇതിന് മറുപടി പറയുന്നത്. 

ചെന്നൈയും ഡല്‍ഹിയും തമ്മിലുള്ള നേർക്കുനേർ കണക്കിങ്ങനെ. ഇരു ടീമും 23 കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ പതിനഞ്ചിലും ഡൽഹി എട്ടിലും ജയിച്ചു. എന്നാല്‍ കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ട് കളിയിലും ജയം ഡൽഹിക്കൊപ്പം നിന്നു. ആദ്യ കളിയിൽ 44 റൺസിനും രണ്ടാം മത്സരത്തിൽ അഞ്ച് വിക്കറ്റിനുമായിരുന്നു ഡൽഹിയുടെ ജയം. 

ധോണിയും പന്തും നേര്‍ക്കുനേര്‍; ഐപിഎല്ലില്‍ ഇന്ന് ചെന്നൈ-ഡല്‍ഹി പോരാട്ടം

ചെന്നൈ സൂപ്പർ കിംഗ്സ്-ഡൽഹി ക്യാപിറ്റൽസ് മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് തുടങ്ങുക. വിക്കറ്റ് കീപ്പര്‍ ക്യാപ്റ്റന്‍മാരായ എം എസ് ധോണി-റിഷഭ് പന്ത് എന്നിവരുടെ നേര്‍ക്കുനേര്‍ പോരാട്ടമാണിത്. ഐപിഎല്ലിൽ നായകനായി റിഷഭ് പന്തിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത് എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു. 

റിഷഭ് പന്ത്, പൃഥ്വി ഷാ, ശിഖർ ധവാൻ, സ്റ്റീവ് സ്‌മിത്ത്, മാർക്കസ് സ്റ്റോയിനിസ്, അമിത് മിശ്ര, ആർ അശ്വിൻ എന്നിവരിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പ്രതീക്ഷകള്‍. അതേസമയം എം എസ് ധോണിക്കൊപ്പം ഫാഫ് ഡുപ്ലസിസ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, സാം കറൺ, ഡ്വൊയിൻ ബ്രാവോ എന്നിവരുടെ പ്രകടനത്തില്‍ ചെന്നൈയും ഉറ്റുനോക്കുന്നു. 

മുംബൈയുടെ നെഞ്ച് പിളര്‍ന്ന അഞ്ച് വിക്കറ്റ്; റെക്കോര്‍ഡിട്ട് ഹർഷൽ പട്ടേല്‍

click me!