ആ കളിക്കാരനെ കൈവിട്ടത് ബാംഗ്ലൂരിന്‍റെ വലിയ പിഴവെന്ന് ബ്രയാന്‍ ലാറ

By Web TeamFirst Published Nov 10, 2020, 5:36 PM IST
Highlights

കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി കളിക്കുകയും ഇത്തവണ ഡല്‍ഹിയുടെ വിശ്വസ്ത ഓള്‍ റൗണ്ടറായി മാറുകയും ചെയ്ത മാര്‍ക്കസ് സ്റ്റോയിനിസിനെക്കുറിച്ചാണ് ലാറയുടെ കമന്‍റ്.

ദുബായ്: ഇത്തവണ ഐപിഎല്ലില്‍ കളിക്കാരുടെ വ്യക്തിഗത പ്രകടനങ്ങളെ ഇഴകീറി പരിശോധിക്കുകയും ശരിയായ വിലയിരുത്തലുകള്‍ നടത്തുകയും ചെയ്ത് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ ആരാധകരുടെ കൈയടി നേടിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ സീസണൊടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കൈവിട്ട താരം ഡല്‍ഹി ക്യാപിറ്റല്‍സിനായി അത്ഭുതങ്ങള്‍ കാട്ടുന്നകാര്യം ചൂണ്ടിക്കാട്ടുകയാണ് ലാറ.  

കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി കളിക്കുകയും ഇത്തവണ ഡല്‍ഹിയുടെ വിശ്വസ്ത ഓള്‍ റൗണ്ടറായി മാറുകയും ചെയ്ത മാര്‍ക്കസ് സ്റ്റോയിനിസിനെക്കുറിച്ചാണ് ലാറയുടെ കമന്‍റ്. സീസണില്‍ ഡല്‍ഹിക്കായി 352 റണ്‍സും 12 വിക്കറ്റും നേടി സ്റ്റോയിനിസ് തിളങ്ങിയിരുന്നു. രണ്ടാം പ്ലേ ഓഫില്‍ ഓപ്പണറായി ഇറങ്ങി തകര്‍ത്തടിച്ച സ്റ്റോയിനിസ് മൂന്ന് വിക്കറ്റും വീഴ്ത്തി.

കഴിഞ്ഞ സീസണില്‍ ബാംഗ്ലൂര്‍ കൈവിട്ട സ്റ്റോയിനിസ് ഇത്തവണ ഡല്‍ഹിക്കായി അത്ഭുതങ്ങള്‍ തീര്‍ക്കുന്നത് നോക്കു. സണ്‍റൈസേഴ്സിനെതിരായ രണ്ടാം പ്ലേ ഓഫില്‍ സ്റ്റോയിനിസിനെ ഓപ്പണറാക്കിയ ഡല്‍ഹിയുടെ തീരുമാനം ധീരമായിരുന്നുവെന്നും ലാറ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ ഓപ്പണറായിട്ടുള്ള സ്റ്റോയിനിസ് ആദ്യമായാണ് ഐപിഎല്ലില്‍ ഓപ്പണറായി ഇറങ്ങിയത്. നേരത്തെ വണ്‍ ഡൗണായി രണ്ട് മൂന്ന് മത്സരങ്ങളില്‍ സ്റ്റോയിനിസ് കളിച്ചിരുന്നു.

click me!