ഡല്‍ഹിയുടെ യുവവീര്യം തകര്‍ത്ത് മുംബൈയുടെ വിജയാരവം

Published : Oct 11, 2020, 11:12 PM ISTUpdated : Oct 11, 2020, 11:22 PM IST
ഡല്‍ഹിയുടെ യുവവീര്യം തകര്‍ത്ത് മുംബൈയുടെ വിജയാരവം

Synopsis

മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലെ മടക്കിയാണ് ഡല്‍ഹി തുടങ്ങഇയത്. 12 പന്തില്‍ അഞ്ച് റണ്‍സെടുത്ത രോഹിത്തിനെ റബാദ അക്സര്‍ പട്ടേലിന്‍റെ കൈകളിലെത്തിച്ചു.  

അബുദാബി: ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള പോരാട്ടത്തില്‍ ഡല്‍ഹിയുടെ യുവനിരയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം ക്വിന്‍റണ്‍ ഡീകോക്കിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ മുംബൈ അനായാസം മറികടന്നു. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 162/4, മുംബൈ ഇന്ത്യന്‍സ് 19.4 ഓവറില്‍ 166/5. വിജയത്തോടെ ഡല്‍ഹിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മുംബൈ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

തുടക്കത്തില്‍ മുംബൈ ഞെട്ടി

മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ തുടക്കത്തിലെ മടക്കിയാണ് ഡല്‍ഹി തുടങ്ങഇയത്. 12 പന്തില്‍ അഞ്ച് റണ്‍സെടുത്ത രോഹിത്തിനെ റബാദ അക്സര്‍ പട്ടേലിന്‍റെ കൈകളിലെത്തിച്ചു.

ആഘോഷം അവിടെ തീര്‍ന്നു

തുടക്കത്തിലെ രോഹിത്തിന്‍റെ വിക്കറ്റ് നേടിയതിന്‍റെ ആവേശത്തില്‍ ഡല്‍ഹി ബൗളര്‍മാര്‍ പന്തെറിഞ്ഞെങ്കിലും ഡീകോക്കും സൂര്യകുമാര്‍ യാദവും തകര്‍ത്തടിച്ചതോടെ ഡല്‍ഹിയുടെ ആവേശം ചോര്‍ന്നു. 36 പന്തില്‍ 53 റണ്‍സെടുത്ത ഡീകോക്ക് മടങ്ങുമ്പോള്‍  മുംബൈ സ്കോര്‍ പത്താം ഓവറില്‍ 77ല്‍ എത്തിയിരുന്നു.

ഡീകോക്ക് പുറത്തായശേഷം ആക്രമണച്ചുമതല ഏറ്റെടുത്ത സൂര്യകുമാര്‍ യാദവ് റബാദയെ ഫോറിനും സിക്സിനും പറത്തി 30 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. സൂര്യകുമാര്‍ യാദവിനെ(32 പന്തില്‍ 53) റബാദ തന്നെ വീഴ്ത്തിയെങ്കിലും വൈകിപ്പോയിരുന്നു. ജയത്തിലേക്ക് അപ്പോള്‍ അഞ്ചോവറില്‍ 33 റണ്‍സ് ദൂരമേയുണ്ടായിരുന്നുള്ളു.

പിന്നീട് ക്രീസിലെത്തിയ ഹര്‍ദ്ദിക് പാണ്ഡ്യ(0) വന്നതും പോയതും ഒരുമിച്ചായിരുന്നു. ഇഷാന്‍ കിഷന്‍റെ തകര്‍പ്പന്‍ ഇന്നിംഗ്സ് മുംബൈയെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചു. വിജയത്തിനരികെ ഇഷാന്‍ കിഷന്‍(15 പന്തില്‍ 28) പൊള്ളാര്‍ഡും(14 പന്തില്‍ 11 നോട്ടൗട്ട്) ക്രുനാല്‍ പാണ്ഡ്യയും(7 പന്തില്‍ 12 നോട്ടൗട്ട്) ചേര്‍ന്ന് മുംബൈയുടെ ജയം പൂര്‍ത്തിയാക്കി.

ഡല്‍ഹിക്കായി റബാദ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേലും അശ്വിനും സ്റ്റോയിനസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി

.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അന്ന് മുംബൈ-ആര്‍സിബി മത്സരത്തിലെ ബോൾ ബോയ്, ഇന്ന് ഐപിഎല്‍ ക്യാപ്റ്റന്‍;ആദ്യ ഐപിഎൽ അനുഭവത്തെക്കുറിച്ച് ശ്രേയസ്
വിക്കറ്റ് കീപ്പര്‍ നില്‍ക്കാനായിരുന്നു താല്‍പര്യം, പക്ഷേ സഞ്ജു! വ്യക്തമാക്കി രാജസ്ഥാന്‍ താരം ധ്രുവ് ജുറല്‍