എറിഞ്ഞിട്ട് ബുമ്ര, അടിച്ചു പറത്തി ഇഷാന്‍ കിഷന്‍; ഡല്‍ഹിയിലും സ്റ്റോപ്പില്ലാതെ മുംബൈ എക്സ്പ്രസ്

By Web TeamFirst Published Oct 31, 2020, 6:41 PM IST
Highlights

47 പന്തില്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷാന്‍ കിഷനാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തപ്പോള്‍ 14.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. ജയത്തോടെ മുംബൈ 18 പോയന്‍റുമായി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. സ്കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 110/9, മുംബൈ ഇന്ത്യന്‍സ് 14.2 ഓവറില്‍ 111/1.

47 പന്തില്‍ 72 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷാന്‍ കിഷനാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചാലെ ഡല്‍ഹിക്ക് ഇന് പ്ലേ ഓഫ് പ്രതീക്ഷുളളു. സ

ടോസ് മുതല്‍ എല്ലാം മുംബൈയുടെ വഴിയെ

 

ടോസിലെ ഭാഗ്യം മുതല്‍ എല്ലാം മുംബൈയുടെ വഴിയെ ആയിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഡല്‍ഹിയുടെ തലയറുത്ത് ട്രെന്‍റ് ബോള്‍ട്ട് വഴിവെട്ടിയപ്പോള്‍ നടുവൊടിച്ച് ബുമ്ര അവരെ 110 റണ്‍സിലൊതുക്കി. മൂന്ന് വികറ്റ് വീതം വീഴ്ത്തി ബുമ്രക്കും ബോള്‍ട്ടിനും മുന്നില്‍ അടിതെറ്റിയ ഡല്‍ഹിക്ക് പിന്നെ അത്ഭുതങ്ങള്‍ക്കായി കാത്തിരിക്കുകയെ നിര്‍നവാഹമുണ്ടായിരുന്നുള്ളു.

എന്നാല്‍ ഇഷാന്‍ കിഷനും ക്വന്‍റണ്‍ ഡീകോക്കും പഴുതേതുമില്ലാതെ തുടങ്ങിയപ്പോള്‍ തന്നെ ഡല്‍ഹിയുടെ തലതാണു.ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10.2 ഓവറില്‍ 68 റണ്‍സടിച്ചു.  28 പന്തില്‍ 26 റണ്‍സടിച്ച ഡീകോക്കിനെ ആന്‍റിച്ച് നോര്‍ജെ ബൗള്‍ഡാക്കിയപ്പോള്‍ വണ്‍ ഡൗണായെത്തിയ സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും പിന്നീട് എല്ലാം ചടങ്ങുകള്‍ മാത്രമായിരുന്നു.

തകര്‍ത്തടിച്ച ഇഷാന്‍ കിഷന്‍ 47 പന്തില്‍ 72 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 11 പന്തില്‍ 12 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് വിജയത്തില്‍ കിഷന്‍റെ പങ്കാളിയായി. എട്ട് ഫോറും മൂന്ന് സിക്സും പറത്തിയാണ് കിഷന്‍ 72 റണ്‍സടിച്ചത്.

ഡല്‍ഹിയുടെ സ്റ്റാര്‍ പേസര്‍ കാഗിസോ റബാദ മൂന്നോവറില്‍ 27 റണ്‍സ് വഴങ്ങി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിക്കറ്റില്ലാതെ മടങ്ങി. നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഡല്‍ഹിയെ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബോള്‍ട്ടും 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബുമ്രയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. 25 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.

click me!