
ദുബായ്:ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 177 റണ്‍സ് വിജയലകക്ഷ്യം പിന്തുടരുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബിന് നല്ല തുടക്കം. പവര്‍ പ്ലേയില്‍ പഞ്ചാബ് ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തു. 10 പന്തില്‍ 11 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെയാണ് പഞ്ചാബിന് നഷ്ടമായത്. 19 പന്തില്‍ 34റണ്‍സുമായി ക്യാപ്റ്റന്‍ കെ എല്‍ രാഹുലും 13 പന്തില്‍ 14 റണ്‍സുമായി ക്രിസ് ഗെയ്‌ലുമാണ് ക്രീസില്‍.
ബോള്‍ട്ടിനെയും കോള്‍ട്ടര്‍നൈലിനെയും ക്രുനാല്‍ പാണ്ഡ്യെയയും മികച്ചരീതിയില്‍ നേരിട്ട മായങ്കും രാഹുലും പഞ്ചാബിന് നല്ല തുടക്കമാണ് നല്‍കിയത്. എന്നാല്‍ നാലാം ഓവറില്‍ ജസ്പ്രീത് ബുമ്ര പന്തെറിയാനെത്തിയതോടെ പഞ്ചാബ് പതറി. മൂന്നാം പന്തില്‍ മായങ്കിനെ ബൗള്‍ഡാക്കി ബുമ്ര പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച മുംബൈ 20 ഓവറില്‍ ആറ് വിക്കറ്റിനാണ് 176 റണ്‍സെടുത്തത്. ഡിക്കോക്കിന്‍റെ രക്ഷാപ്രവര്‍ത്തനവും അവസാന ഓവറുകളിലെ പൊള്ളാര്‍ഡ്- കോള്‍ട്ടര്‍ നൈല്‍ വെടിക്കെട്ടുമാണ് തകര്‍ച്ചയിലും മുംബൈയെ കാത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!