ഒടുവില്‍ ഐപിഎല്‍ വഴിയേ ജോ റൂട്ട്; വരും സീസണില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Oct 13, 2021, 7:36 PM IST
Highlights

സമകാലിക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായ ജോ റൂട്ട് ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ല

ലണ്ടന്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ട് ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തില്‍ റൂട്ട് രജിസ്റ്റര്‍ ചെയ്യും എന്നാണ് ഡെയ്‌ലി ടെലഗ്രാഫിന്‍റെ റിപ്പോര്‍ട്ട്. 

ഐപിഎല്‍: ഡല്‍ഹിക്കെതിരെ കൊല്‍ക്കത്തക്ക് ടോസ്, ഡല്‍ഹി ടീമില്‍ സ്റ്റോയിനിസ് തിരിച്ചെത്തി

സമകാലിക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളായ ജോ റൂട്ട് ഐപിഎല്ലില്‍ ഇതുവരെ കളിച്ചിട്ടില്ല. സമകാലികരായ വിരാട് കോലിയും കെയ്‌ന്‍ വില്യംസണും സ്‌റ്റീവ് സ്‌മിത്തും ഐപിഎല്ലില്‍ തകര്‍ക്കുമ്പോഴായിരുന്നു റൂട്ടിന്‍റെ ഈ മൗനം. 2018ല്‍ താരലേലത്തില്‍ പേരുണ്ടായിരുന്നെങ്കിലും വെടിക്കെട്ട് ബാറ്റ്സ്‌മാനല്ലാത്ത റൂട്ടിനെ ഒരു ഫ്രാഞ്ചൈസിയും ടീമിലെടുത്തില്ല. എന്നാല്‍ അടുത്ത സീസണില്‍ രണ്ട് പുതിയ ടീമുകള്‍ വരുന്നതോടെ തനിക്ക് ഐപിഎല്ലിലേക്ക് വഴിയൊരുങ്ങും എന്നാണ് റൂട്ടിന്‍റെ കണക്കുകൂട്ടല്‍. അതോടൊപ്പം ടി20 ലോകകപ്പ് സ്വപ്‌നങ്ങളും റൂട്ടിനുണ്ട് എന്നാണ് റിപ്പോര്‍ട്ട്. പുതിയ ടീമുകള്‍ വരുന്നതോടെ 16 വിദേശ താരങ്ങള്‍ക്ക് കൂടി ഐപിഎല്ലില്‍ അവസരമൊരുങ്ങിയേക്കും. 

ബ്രാത്ത് വെയ്റ്റിന്‍റെ നാലു സിക്സുകളെയും പിന്തള്ളി ട20 ലോകകപ്പിലെ മികച്ച നിമിഷമായി വിരാട് കോലിയുടെ ഇന്നിംഗ്സ്

ഐപിഎല്ലില്‍ കളിക്കാനുള്ള തന്‍റെ ആഗ്രഹം കഴിഞ്ഞ വര്‍ഷം റൂട്ട് പ്രകടിപ്പിച്ചിരുന്നു. 'കരിയറിന്‍റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഐപിഎല്ലിന്‍റെ ഭാഗമാകും. ഐപിഎല്ലിന്‍റെ ഭാഗമാകാന്‍, അനുഭവിച്ചറിയാന്‍ ഇഷ്‌ടപ്പെടുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റിന്‍റെ, പ്രത്യേകിച്ച് ടെസ്റ്റിന്‍റെ ആധിക്യത്തെ തുടര്‍ന്ന് ലേലത്തില്‍ പങ്കെടുക്കാന്‍ ഉചിതമായ സമയമാണിത് എന്ന് കരുതുന്നില്ല' എന്നുമായിരുന്നു അന്ന് റൂട്ടിന്‍റെ വാക്കുകള്‍. 

ഐപിഎല്ലില്‍ തിളങ്ങിയെങ്കിലും കൊല്‍ക്കത്ത താരത്തെ വിന്‍ഡീസിന്‍റെ ലോകകപ്പ് ടീമില്‍ എടുക്കില്ലെന്ന് പൊള്ളാര്‍ഡ്

മുപ്പതുകാരനായ ജോ റൂട്ട് ഇംഗ്ലീഷ് കുപ്പായത്തില്‍ 2019 മെയ് മാസത്തിലാണ് അവസാനമായി ടി20 ക്രിക്കറ്റ് കളിച്ചത്. ഇത്തവണത്തെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ റൂട്ട് അംഗമല്ല. ഓസ്‌ട്രേലിയയില്‍ വരാനിരിക്കുന്ന ആഷസില്‍ ഇംഗ്ലണ്ടിനെ നയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ടി20യില്‍ 35.7 ബാറ്റിംഗ് ശരാശരിയുണ്ടെങ്കിലും ടെസ്റ്റ് പരമ്പരകള്‍ ഉള്‍പ്പടെയുള്ള വര്‍ക്ക് ലോഡാണ് കുട്ടി ക്രിക്കറ്റില്‍ നിന്ന് താരത്തെ കൂടുതലായി അകറ്റാന്‍ കാരണം. 

ഇന്ത്യ ടി20 ലോകകപ്പ് നേടണോ? മൂന്ന് താരങ്ങള്‍ തീരുമാനിക്കുമെന്ന് ലാന്‍സ് ക്ലൂസ്‌നര്‍
 

click me!